Updated on: 22 February, 2023 9:01 PM IST
വനിതകള്‍ക്കായി തൊഴില്‍മേള

ആലപ്പുഴ: കേരള നോളജ് ഇക്കോണമി മിഷന്‍ ആവിഷ്‌കരിച്ച 'തൊഴിലരങ്ങത്തേക്ക്' ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, ഐ.സി.ടി. അക്കാദമി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍  അഭ്യസ്തവിദ്യരായ വനിതകള്‍ക്കായി തൊഴില്‍മേള സംഘടിപ്പിച്ചു.

പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ രാവിലെ എട്ടുമണിക്ക് ആരംഭിച്ച മേള പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 24 തൊഴില്‍ ദാതാക്കള്‍ നേരിട്ടും 16 തൊഴില്‍ ദാതാക്കള്‍ ഓണ്‍ലൈനായും മേളയില്‍ പങ്കെടുത്തു. 450 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കായി 'തൊഴിലരങ്ങത്തേക്ക്' ക്യാമ്പയിൻ: വനിതാദിനത്തിൽ ആയിരം പേർക്ക് തൊഴിൽ

ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിവിധ തൊഴില്‍ ദാതാക്കള്‍ തിരഞ്ഞെടുപ്പിനുള്ള ചുരുക്ക പട്ടിക തയ്യാറാക്കി. ജില്ലയിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ വനിതകള്‍ക്കും സ്വകാര്യമേഖലയില്‍ അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള  തൊഴിലവസരം സൃഷ്ടിക്കുവാന്‍ കേരള സര്‍ക്കാരിന്റെ കേരള നോളജ് എക്കണോമി മിഷന്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്.

ചടങ്ങില്‍ കെ.കെ.ഇ.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡോ.ശ്രീകാന്ത്, കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. അശോക് കുമാര്‍, കെ.കെ.ഇ.എം. റീജണല്‍ പ്രോഗ്രാം മാനേജര്‍ അനൂപ് പ്രകാശ് എന്നിവര്‍ സംസാരിച്ചു.

English Summary: Job fair for women
Published on: 22 February 2023, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now