Updated on: 26 December, 2022 9:55 PM IST
Job Opportunities for Nurses Abroad

നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീച്ചിന്റെ എഎസ്ഇപി - എന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/12/2022)

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ്(സിഎംഡി), ഒഡെപെക്,  എന്നിവ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. നഴ്‌സിങ്ങില്‍ ബി.എസ്.സി/ ജി.എന്‍. എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓരോ ബാച്ചിലും 30 സീറ്റില്‍ 90 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന തോതില്‍ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി.

ഐഇഎല്‍ടിഎസ്/ ഒഇടി പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, പേഴ്‌സണാലിറ്റി ആന്റ് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ബേസിക് ഐ. ടി. സ്‌കില്‍സ്, എമര്‍ജന്‍സി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് സ്‌കില്‍സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്റ് പേഷ്യന്റ് സേഫ്റ്റി, ക്ലിനിക്കല്‍ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. എസ്. സി.എസ്. ടി, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും റീഫന്‍ഡബിള്‍ കോഷന്‍ ഡെപ്പോസിറ്റ് മാത്രം ഈടാക്കും. മറ്റു വിഭാഗക്കാര്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഉപാധികള്‍ക്ക് വിധേയമായി ഫീസ് തിരികെ നല്‍കും. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഐ.സി.യൂകളില്‍ ഒബ്‌സര്‍വേര്‍ഷിപ് സൗകര്യം ഒരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറിൽ ബന്ധപ്പെടുക; 9496015051, 9496015002.

English Summary: Job Opportunities for Nurses Abroad
Published on: 26 December 2022, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now