Updated on: 10 May, 2023 9:13 AM IST
Job Opportunity in “Ente Keralam” Mega Exhibition

തൃശ്ശൂർ: എൻറെ കേരളം മെഗാ എക്സിബിഷനിൽ, തൃശ്ശൂർ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/05/2023)

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഓഫീസ് അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടൻറ്, ബില്ലിംഗ് സ്റ്റാഫ്, എച്ച് ആർ എക്സിക്യൂട്ടീവ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് ട്രെയിനിങ്, ഇലക്ട്രിക്കൽ എൻജിനീയർ/ ഓട്ടോമൊബൈൽ എൻജിനീയർ/മെക്കാനിക്കൽ എൻജിനീയർ/കമ്പ്യൂട്ടർ എഞ്ചിനീയർ/ഇലക്ട്രോണിക്സ് എൻജിനീയർ/സിവിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഡെവലപ്പേഴ്സ് എൻജിനീയർ, പ്രൊജക്റ്റ് മാനേജർ, സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ടെലി കോളേഴ്സ്, ഫ്രണ്ട് ഓഫീസ്, അബാക്കസ് ടീച്ചേഴ്സ്, ഫീൽഡ് എക്സിക്യൂട്ടീവ്, മാനേജർ, ബി ഡി ഇ തുടങ്ങിയ കളിലേക്കാണ് അവസരം.

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ 322 അസിസ്റ്റന്റ് കമാണ്ടൻറ് ഒഴിവുകൾ

അഭിമുഖം

തേക്കിൻകാട് മൈതാനത്ത് എൻറെ കേരളം എക്സിബിഷനിൽ മെയ് 11ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അഭിമുഖം ആരംഭിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ ഷോർട് സർവീസിലെ 242 കമ്മിഷൻ ഓഫിസർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ബി കോം, എം കോം, ബിബിഎ , എം ബി എ, എം ടെക്, ബി ടെക്, ഐടിഐ, കെ ജി സി ഇ, പോളി ഡിപ്ലോമ ഇലക്ട്രിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ, പ്ലസ് ടു, എസ്എസ്എൽസി എന്നീ യോഗ്യതകൾ ഉള്ളവർക്ക് റെസ്യൂമേ ആയി എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെൻറ് സെൻററുമായി ബന്ധപ്പെടുക. 9446228282

English Summary: Job Opportunity in “Ente Keralam” Mega Exhibition
Published on: 10 May 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now