Updated on: 12 November, 2021 11:17 AM IST

കൊച്ചി: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്‌ട്രേഷന്‍  (എഫ്.എഫ്.ആര്‍) അംഗത്വമുളള മത്സ്യക്കച്ചവടം, പീലിങ്ങ്, മീന്‍ ഉണക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഗ്രൂപ്പായി അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്ഥിരം വരുമാനത്തോടെ സ്ഥിരം തൊഴിൽ നൽകാൻ: ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

ഒരു ഗ്രൂപ്പില്‍ അഞ്ചു പേര്‍ വീതം ഉണ്ടായിരിക്കണം. പ്രായ പരിധിയില്ല. സാഫില്‍ നിന്നും ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുളളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. മത്സ്യക്കച്ചവടം, പീലിങ്ങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് 50,000 രൂപ പലിശരഹിത വായ്പയായി നല്‍കും. ഓരോ അംഗത്തിനു 10000 രൂപ വീതം ലഭിക്കും.

ചെറുകിട തൊഴില്‍ സംരംഭയൂണിറ്റ്; മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സാഫ് ഫെസിലിറ്റേറ്റര്‍മാര്‍ മുഖേന ആഴ്ചയില്‍ നിശ്ചിത തുക ഗ്രൂപ്പുകള്‍ തിരിച്ചടയ്ക്കണം. മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്നും റിവോള്‍വിംഗ് ഫണ്ട് ലഭിക്കും.

അപേക്ഷകള്‍ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9846738470, 6235089191, 7994602296.

English Summary: Joint liability groups for fisherwomen
Published on: 12 November 2021, 10:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now