അക്കാദമിക സഹകരണ പരിപാടികൾ നടപ്പാക്കുക, വിദ്യാർഥികളുടെ തൊഴിൽ ശേഷി വർധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളോടെ അത്താണിയിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ മെഷീനറി കോർപറേഷനും(കാംകോ) കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും തമ്മിൽ ധാരണയായി.An agreement has been reached between Kerala Agro Machinery Corporation (KAMCO) based in Athani and Cochin University of Science and Technology, Kalamassery with the objective of implementing academic co-operative programs and enhancing the work capacity of students. അക്കാഡമികളുമായുള്ള കോർപറേറ്റുകളുടെ അന്തരം കുറയ്ക്കുക എന്നതും ലക്ഷ്യമാക്കുന്നുണ്ട് എന്ന് കാംകോ മാനേജിങ് ഡയറക്ടർ കെ പി ശശികുമാർ പറഞ്ഞു. അത് വഴി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പരിശീലന അവസരം ലഭ്യമാക്കുക, വിദ്യാർത്ഥികൾക്കായി വർക് ഷോപ്പുകൾ നടത്തുക, അധ്യാപകർക്കുള്ള ഫാക്കൽറ്റി വികസന പരിപാടികൾ സംഘടിപ്പിക്കുക, കോളേജുകളിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവാർഡുകൾ നൽകുക എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ അക്കാദമിക സഹകരണമാണ് ധാരണാ പത്രം മുന്നോട്ടു വയ്ക്കുന്നത്. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കാംകോ എം ഡി കെ പി ശശികുമാറിൽ നിന്ന് കുസാറ്റ് രജിസ്ട്രാർ ഡോ . വി മീര ധാരണാപത്രം ഏറ്റുവാങ്ങി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുട്ടികൾക്കും കേരള ബാങ്കിൽ നിക്ഷേപിക്കാം
English Summary: KAMCO and CUSAT signed the MoU.
Published on: 28 November 2020, 09:49 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now