Updated on: 4 December, 2020 11:19 PM IST

കണമല സർവീസ് സഹകരണ ബാങ്ക്  കാർഷിക ഉൽപന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ചു സംസ്ഥാനത്തു തന്നെ ശ്രദ്ധനേടി. സർക്കാർ സംവിധാനങ്ങൾക്കു കഴിയാതെ പോയതും കർഷകർ തങ്ങളുടെ നിലനിൽപ്പിനായുള്ള പ്രധാന ആവശ്യമായി കാലങ്ങളായി ഉന്നയിച്ചിരുന്നതും ഇതു തന്നെയായിരുന്നു. ബാങ്ക് മുൻകൂട്ടി വാഗ്ദാനം നൽകിയ കിലോ 250 രൂപ തറവില നൽകി കർഷകരിൽ നിന്നും കഴിഞ്ഞ ദിവസം 100 കിലോയിൽ അധികം കാന്താരി മുളകാണ് വാങ്ങിയത്. ജൂൺ 23ന് രണ്ടാം ഘട്ടമായി വീണ്ടും കാന്താരിമുളക് എടുത്തു . ഇതര ജില്ലകളിലും മറ്റുമാണ് കർഷകർക്കുവേണ്ടി ബാങ്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നത്. എത്ര വില അധികം കിട്ടിയാലും ബാങ്കിന്റെ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾക്ക് അത് അവകാശപ്പെട്ടതാണ്. തറവിലയുടെ ആത്മവിശ്വാസത്തിൽ കർഷകർ കൃഷി ചെയ്യുന്നു. . Regardless of how high the price is, the produce  belongs to members of the Bank's Farmers' Club. Farmers are cultivating  in the confidence of the floor price.

തേനും (കണമല തേൻ ഗ്രാമം) പോത്തും (പമ്പാവാലി പോത്ത് ഗ്രാമം) ബാങ്കിന്റെ തറവില പ്രഖ്യാപനത്തിന്റെ ഇനങ്ങളാണ്. ഇനി അവയുടെ വാങ്ങലും വിൽപനയും കണമല ബാങ്കിന്റെ അടുത്ത ലക്ഷ്യം.   പാലു വിറ്റു കിട്ടുന്ന കാശ് വക്കീലിനും കോടതിച്ചെലവിനുമായി കളയാനാണെങ്കിൽ പിന്നെ എന്തിനാണ് ഇത് നടത്തുന്നത്? കോവിഡ് സാഹചര്യങ്ങളിൽ ഭക്ഷണം ചർച്ചയായപ്പോൾ പലരും തരിശിട്ടിരുന്ന ഭൂമിയിൽ ബാങ്കിന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾ ഭക്ഷ്യകൃഷി ചെയ്തു. സംസ്ഥാനതല ഭക്ഷ്യ- ആരോഗ്യ സ്വരാജ് കാമ്പയിനിൽ പങ്കാളിയുമാണ് കണമല ബാങ്ക്. ഫാർമേഴ്സ് ലൈബ്രറിയും വിദ്യാർഥികൾക്കായുള്ള ഡിജിറ്റൽ പഠനമുറിയുമൊക്കെയായി പിന്നെയും മുന്നോട്ടു പോകുന്നു അഡ്വ. ബിനോയി ജോസ് പ്രസിഡന്റായ കർഷകരുടെ സ്വന്തം കണമല ബാങ്ക്.  കാന്താരി വിൽപ്പനയ്ക്കുണ്ടെങ്കിൽ ബാങ്ക് പ്രസിഡന്റിനെ വിളിക്കാം. ഫോൺ: 9447366534.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാളികേരത്തിൻ്റെ താങ്ങു വില ഉയര്‍ത്തി.

English Summary: Kanamala Service Cooperative Bank with chilli Revolution
Published on: 24 June 2020, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now