Updated on: 4 December, 2020 11:18 PM IST
വിനോദ സഞ്ചാര മേഖലയില്‍ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ് പയ്യന്നൂര്‍ കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി. നഗരത്തിലെ ആദ്യ ടൂറിസം പദ്ധതിയാണ് പയ്യന്നൂരിന്റെ സ്വപ്ന പദ്ധതി കൂടിയായ കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം. 2018 മെയ് 14നാണ് കാപ്പാട് ബാക്ക് വാട്ടര്‍ പാര്‍ക്ക് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. പയ്യന്നൂര്‍ ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി പെരുമ്പ പുഴയുടെ തീരത്താണ് കാപ്പാട് ബാക്ക് വാട്ടര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 
 
പയ്യന്നൂര്‍ നഗരസഭയുടെ അധീനതയിലെ 50 ഏക്കര്‍ വിസ്തൃയുള്ള ജലാശയം കേന്ദ്രീകരിച്ചാണ് ഡി ടി പി സിയുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കിയത്. പെരുമ്പ പുഴയോട് ചേര്‍ന്ന് ഇക്കോ പാര്‍ക്ക് എന്ന രീതിയിലാണ് കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി. ആകര്‍ഷണീയമായ സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിട്ടാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബോട്ടിങ്ങ് റാഫ്റ്റിംഗ്, കയാക്കിംഗ്, കഫ്റ്റീരിയകള്‍, കണ്ടല്‍ ഉദ്യാനം, കിഡ്‌സ് സോണ്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍,  പെഡല്‍ ബോട്ട്, ദൂര കാഴ്ചക്കും വിശ്രമത്തിനുമുളള ഏറുമാടങ്ങള്‍ തുടങ്ങിയവയാണ് പാര്‍ക്കിന്റെ മുഖ്യ ആകര്‍ഷണം. മീന്‍പിടുത്തത്തിന് താല്‍പര്യമുളളവര്‍ക്ക് പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്
പയ്യന്നൂരിന്റെ കായല്‍ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയെ കൂടാതെ കവ്വായി കായലിലും ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഏഴ് പുഴകളുടെ സംഗമ ഭൂമികൂടിയാണ് മത്സ്യ സമ്പത്താല്‍ സമ്പുഷ്ടമായ കവ്വായി കായല്‍. പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും ഒന്നിനൊന്ന് ചേര്‍ന്നു നില്‍ക്കുന്ന ഈ കായലില്‍ വിനോദ സഞ്ചാരികള്‍ക്കായി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി സാഹസിക ടൂറിസത്തിനുള്ള അനന്ത സാധ്യതകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 5.2 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ബോട്ട് ടെര്‍മിനല്‍, ഫുഡ്‌കോര്‍ട്ട്, കഫ്‌റ്റേരിയകള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പണി അവസാന ഘട്ടത്തിലാണ്. 
 
പരിസ്ഥിതിയും കണ്ടല്‍കാടുകളും അതേപടി സംരക്ഷിച്ചു കൊണ്ട് പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പയ്യന്നൂരില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കിയത്. പൈതൃക ടൂറിസം ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊട്ടത്തലച്ചിമല, എട്ടിക്കുളം ബീച്ച്, മീന്‍കുഴി വാട്ടര്‍ റിക്രിയേഷന്‍ പദ്ധതി, പുന്നക്കടവ് പദ്ധതി എന്നിവയിലൂടെ പയ്യന്നൂര്‍ മേഖലയെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
English Summary: KAPPAD WATER THEME PARK
Published on: 24 June 2019, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now