Updated on: 22 April, 2021 2:00 PM IST
കർഷകരുടെ ലഘു വിവരങ്ങളടങ്ങിയ കാർഷിക ഡയറക്ടറിയും പ്രസിദ്ധീകരിക്കും.

ആലപ്പുഴ: കാർഷികമേഖലയിൽ പുതിയ ഉണർവ് പകർന്ന് കൊണ്ട് കരപ്പുറത്തെ കർഷകരെ സംഘടിപ്പിച്ച് കരപ്പുറം കർഷകവേദി പ്രവർത്തനമാരംഭിച്ചു. കഞ്ഞിക്കുഴിയിലെ ഇല്ലത്തു കാവിൽ ഒത്തു ചേർന്ന കർഷക കൂട്ടായ്മ മന്ത്രി ഡോ . ടി എം തോമസ് ഐസക്ക് ഉദ്‌ഘാടനം ചെയ്തു.

ചരിത്രത്തിൽ ആദ്യമായി കർഷകരുടെ ലഘു വിവരങ്ങളടങ്ങിയ കാർഷിക ഡയറക്ടറിയും പ്രസിദ്ധീകരിക്കും. കരപ്പുറത്തെ പച്ചക്കറി കൃഷിയുടെ ബ്രാൻഡ് അംബാസിഡർ എന്നറിയപ്പെടുന്ന മന്ത്രി ടി എം തോമസ് ഐസക്കിന്റെതാണ് ആശയം. കഞ്ഞിക്കുഴി ഇല്ലത്തുകാവിലെ പുന്നമരത്തണലിൽ കർഷകർ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം .

കരപ്പുറത്തെ തൈക്കൽ ചീരയുംമാരാരിക്കുളം വഴുതനയും കരപ്പുറം കാന്താരിയും കഞ്ഞിക്കുഴിപ്പയറുമെല്ലാം
ലോക ശ്രദ്ധ നേടിയവയാണ്.പരമ്പരാഗത കർഷകരോടൊപ്പം യുവാക്കളായ കുറെ കർഷകരും അണിചേർന്നപ്പോൾ പച്ചക്കറി രംഗത്തെ സ്വാശ്രയത്വം അകലെയല്ലെന്ന് കഞ്ഞിക്കുഴി, മാരാരിക്കുളം, ചേർത്തല തെക്ക്, തുടങ്ങിയ ഗ്രാമങ്ങൾ തെളിയിച്ചു.

പുത്തൻ വിളകളും പരീക്ഷിച്ചു വിജയം കണ്ടു തുടങ്ങിയതോടെ അത്തരം കൃഷിയിടങ്ങൾ കാണാനെത്തിയവർ പതിനായിരങ്ങൾ കവിഞ്ഞു. ശീതകാല പച്ചക്കറികൾ മാത്രമല്ല, ഉള്ളിയും സൂര്യകാന്തിയും ഉരുളക്കിഴങ്ങുമെല്ലാം ചൊരിമണൽ കർഷകനുകീഴടങ്ങുമെന്നു തെളിഞ്ഞു.

ദാ.. പുതിയതായി മുന്തിരി കൃഷിയും .കർഷകർക്കിടയിലെ ഈആവേശം കെട്ടടങ്ങാതെ സൂക്ഷിക്കണമെന്നും സംസ്ഥാനത്തിനു തന്നെ മാതൃകയാക്കണമെന്നുമുള്ള മന്ത്രി ഡോ.തോമസ് ഐസക്കിൻ്റെ നിർദ്ദേശമാണ്കരപ്പുറം കർഷക വേദി രൂപം കൊളളാൻ ഇടയായായത്.

പ്രത്യേക പ്രൊജക്റ്റുകളും സംഘാടനങ്ങളും സംവാദങ്ങളും കുറച്ച് , കർഷകരെ മുൻ നിർത്തിയും അവർക്കു പറയാനുള്ളതു കേട്ടും ആയിരിക്കും കർഷക വേദി പ്രവർത്തിക്കുക. വർഷത്തിൽ മൂന്നു ഘട്ടങ്ങളിൽ മൂന്നിടത്തായി ഒരോ കാർഷികോത്സവങ്ങൾ ഓണത്തിനും വിഷുവിനും ക്രിസ് മസ്സിനും' കർഷകരുടെ നേതൃത്വത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.എസ് രാധാകൃഷ്ണൻ, ഗീത കാർത്തികേയൻ, സുദർശനാ ഭായ് ടീച്ചർ . കെ എൻ കാർത്തികേയൻ, സി വി മനോഹരൻ ,എൻ കെ നടേശൻ, കെ ദീപു എന്നിവർ സംസാരിച്ചു.


തയ്യാറാക്കിയത് : കെ എസ് ലാലിച്ചൻ മുഹമ്മ

English Summary: Karappuram farmers' forum started
Published on: 22 April 2021, 12:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now