Updated on: 20 May, 2023 4:30 PM IST

1. കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന മേള 'കരപ്പുറം കാഴ്ചകൾ'ക്ക് തിരിതെളിഞ്ഞു. കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് മൈതാനിയിൽ സംഘടിപ്പിച്ച മേള മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എംപി, പി.പി ചിത്തരഞ്ജൻ എംഎൽഎ, മുതിർന്ന കർഷകൻ ശേഖരൻ വട്ടപ്പറമ്പിൽ, വി.ജി മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷിയിട സന്ദർശനം, കാർഷിക പ്രദർശനം, വിപണനം, സെമിനാറുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

കൂടുതൽ വാർത്തകൾ: റേഷൻ കടകൾ വഴി 10 ലക്ഷം പേർക്ക് റാഗിപ്പൊടി നൽകും..കൂടുതൽ വാർത്തകൾ

2. 2000 രൂപ നോട്ടുകളുടെ വിതരണം നിർത്തലാക്കി RBI. ഇനിമുതൽ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ജനങ്ങൾക്ക് വിതരണം ചെയ്യരുതെന്നാണ് ആർബിഐയുടെ നിർദേശം. കൈവശമുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരേസമയം മാറ്റിയെടുക്കാം. എന്നാൽ നിക്ഷേപിക്കാവുന്ന തുകയിൽ പരിധിയില്ല. സെപ്റ്റംബർ 30ന് ശേഷവും നോട്ടുകൾ ഉപയോഗിക്കുന്നതിൽ തടസമുണ്ടാകില്ല.

3. കെ-ഫോൺ പദ്ധതി ജൂൺ 5ന് യാഥാർഥ്യമാകും. കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് K FON. നിലവിൽ 18,000ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു.

4. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഗുണമേന്മയുള്ള കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് വിൽക്കുന്നത്. ആവശ്യമുള്ളവർ 9495000923, 9495000915, 9495000919 നമ്പരുകളിൽ ബന്ധപ്പെടണം.

5. കേരളത്തിൽ ചൂട് ഇനിയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ-വടക്കൻ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Karappuram kazhchakal festival was lit up in Cherthala alappuzha
Published on: 20 May 2023, 02:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now