Updated on: 4 December, 2020 11:18 PM IST

യുവകർഷകനായ സാനു മോനാണ് പരമ്പരാഗത കുറ്റിപയർ ഇനമായ കരിനീല പയർ കൃഷിയിൽ നേട്ടമുണ്ടാക്കിയത്. കാട്ടുകട പച്ചക്കറി ക്ലസ്റ്ററിന്റെ ഭാരവാഹിയാണ് സാനു മോൻ.തിരുവിഴ യിലെ പച്ചക്കറി വിപണന കേന്ദ്രത്തിൽ കരിനീല പയറിന് വലിയ ഡിമാന്റാണ്.ഇതേ തുടർന്നാണ് സമ്മിശ്ര കർഷക നായ സാനു മോൻ കരിനില പയർ കൃഷി വ്യപകമാക്കിയത്. ചേർത്തല കഞ്ഞിക്കുഴിയിലെ ജൈവകർഷകനായ സാനുവിന്റെ വകയായി നിരവധി പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.

പുതുവർഷത്തിൽ ,സാനുമോൻ 5ഏക്കർ സ്ഥലത്തു ചീര,വെണ്ട, മുളക്, കുക്കുമ്പർ, തണ്ണിമത്തൻ,ഇളവൻ, മത്തൻ,തക്കാളി,പയർ പാവൽ എന്നിവയാണ് കൃഷി ചെയ്തത്‌. ഇവയെല്ലാം നല്ലപോലെ വിളവ് ലഭിച്ചു. വിറ്റുപോവുകയും ചെയ്തു പച്ചക്കറി കൂടാെതെ മൽസ്യവും, കരിങ്കോഴിയും . മത്സ്യം വീട്ടിൽത്തന്നെ കുളത്തിൽ വളർത്തിയതിനാൽ ആവശ്യക്കാരേറെയായിരുന്നു.

കോഴി വില്പനയിലും സാനു കേമനായി. ഇവെയെല്ലാം വിൽക്കാനായി ചേർത്തല തിരുവിഴയിൽ നാഷണൽ ഹൈേവേയിൽ ഒരു കടയുണ്ട്. സാനു മോന് . അവിടെ ചെന്നാൽ ഏത് നാടൻ പച്ചക്കറിയും ലഭിക്കും. ഈ കടയിലൂെടെമറ്റു കർഷകർക്കും തങ്ങളുടെ ഉല്പന്നങ്ങൾ വില്കാം.

പുതുതായി നടത്തിയ കൃഷിയാണ് കരിനീല പയർ കൃഷി. കരിനീല പയർ കൃഷിയും നടത്തിയത് പൂർണ്ണമായും ജൈവരീതിയിലാണ്. കൃഷിക്ക് കാര്യമായ ഗുണം കിട്ടില്ല എന്നായിരുന്നു മിക്കവരുടേയും കണക്ക് കൂട്ടൽ. എന്നാൽ മികച്ച വിളവും കിട്ടി.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു വിളവെടുപ്പ് ഉദ് ഘാടനം നടത്തി.

English Summary: karineela payar
Published on: 17 February 2020, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now