Updated on: 28 June, 2023 11:24 AM IST
Karnataka's Anna Bagya scheme the center refused to give Rice

കർണാടകയുടെ പ്രധാന പദ്ധതിയായ അന്ന ഭാഗ്യ പദ്ധതിയ്ക്ക് അരി നൽകാൻ വെള്ളിയാഴ്ച കേന്ദ്രം വിസമ്മതിച്ചു. ജൂലൈ ഒന്നിന് നിശ്ചയിച്ചിരുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വൈകുമെന്ന് ഇതോടെ ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിന്റെ തീരുമാനം കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പയോട് ഡൽഹിയിൽ വെച്ച് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയലാണ് കേന്ദ്രത്തിന്റെ തീരുമാനം വ്യക്തമാക്കിയത്.

എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള പിഡിഎസ് പ്രകാരമുള്ള വിതരണം പൂർത്തിയാക്കിയതിന് ശേഷവും കേന്ദ്രത്തിന്റെ കീഴിലുള്ള എഫ്‌സിഐയിൽ ആവശ്യമായ അരിയുണ്ട്. ഈ മനോഭാവത്തിൽ ഞങ്ങൾ നിരാശരാണ് എന്ന് മന്ത്രി പറഞ്ഞു. ദേശീയ വിതരണത്തിന് കേന്ദ്രത്തിന് 135 ലക്ഷം മെട്രിക് ടൺ ആവശ്യമാണെന്നും 262 ലക്ഷം മെട്രിക് ടൺ സ്റ്റോക്കുണ്ടെന്നും മന്ത്രി മുനിയപ്പ പറഞ്ഞു. 

ബിപിഎൽ കാർഡുള്ള കുടുംബങ്ങൾക്ക് നിലവിൽ കേന്ദ്രം വിതരണം ചെയ്യുന്ന അഞ്ച് കിലോയ്ക്ക് മുകളിൽ ഒരാൾക്ക് അഞ്ച് കിലോ അരി നൽകാനാണ് നോക്കുന്നത്. പ്രതിമാസം 2.29 ലക്ഷം മെട്രിക് ടൺ അധികമായി ആവശ്യമുള്ളതിനാൽ, പദ്ധതിയ്ക്ക് ഏകദേശം 10,000 കോടി രൂപ ചെലവ് വരാൻ സാധ്യതയുണ്ട്. തുക വിതരണം ചെയ്യാൻ ആദ്യം സമ്മതിച്ച ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) പിന്നീട് തീരുമാനം റദ്ദാക്കി, ഇപ്പോൾ ചെലവേറിയതായി തെളിഞ്ഞിരിക്കുന്ന മറ്റ് സ്രോതസ്സുകൾ തേടാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കി. 

എഫ്‌സിഐ(FCI)യ്ക്ക് 2.60 രൂപ ഗതാഗതച്ചെലവ് ഉൾപ്പെടെ കിലോയ്ക്ക് 36.60 രൂപ നിരക്കിൽ അരി വിതരണം ചെയ്യാൻ കഴിയുമെങ്കിലും, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള അരി സംഭരണം എഫ്‌സിഐ ചെലവിനേക്കാൾ കൂടുതലാണെന്ന് കണക്കാക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: പാൻ - ആധാർ ലിങ്കിംഗ് പരാജയപ്പെട്ടോ? ഇതാണ് കാരണം!

Pic Courtesy: Pexels.com

English Summary: Karnataka's Anna Baghya scheme the center refused to give Rice
Published on: 28 June 2023, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now