Updated on: 26 February, 2023 6:01 PM IST
Karnataka's Shivamogga Airport will be inaugurated by Prime Minister Narendra Modi on Tomorrow

കർണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനും, ബെലഗാവിയിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ തിങ്കളാഴ്ച എത്തി ചേരും. പ്രധാനമന്ത്രി ശിവമോഗയിലെ വിമാനത്താവളം പദയാത്ര നടത്തി പരിശോധിക്കുമെന്ന് പിഎംഒ (PMO)യുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ജില്ലയിലെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, ഈ പരിപാടിയുടെ ഭാഗമാണ്. 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ മണിക്കൂറിൽ, ഏകദേശം 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

മലനാട് മേഖലയിലെ ശിവമോഗയിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും, ഈ വിമാനത്താവളം മൂലം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കർണാടകയിലെ ശിക്കാരിപുര-റാണെബെന്നൂർ റെയിൽവേ ലൈൻ, കോട്ടഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ എന്നീ രണ്ട് റെയിൽവേ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ നടക്കും. ശിവമോഗ-ശിക്കാരിപുര-റാണേബെന്നൂർ പുതിയ റെയിൽവേ ലൈൻ 100 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. 990 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഈ പദ്ധതി ബെംഗളൂരു-മുംബൈ മെയിൻലൈനുമായി മലനാട് മേഖലയിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുമെന്ന് അധികൃതർ പറയുന്നു.

ശിവമോഗയിൽ നിന്ന് പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിനും, ബെംഗളൂരുവിലെയും മൈസൂരുവിലെയും അറ്റകുറ്റപ്പണി സൗകര്യങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി 100 കോടിയിലധികം രൂപ ചെലവഴിച്ച് ശിവമോഗ നഗരത്തിലെ കോട്ടഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ വികസിപ്പിക്കും. ബൈന്ദൂരിനെയും റാണെബെന്നൂരിനെയും ബന്ധിപ്പിക്കുന്ന ശിക്കാരിപുര പട്ടണത്തിന് പുതിയ ബൈപാസ് റോഡ് നിർമാണം, മെഗരവള്ളി മുതൽ അഗുംബെ വരെയുള്ള NH-169A വീതികൂട്ടൽ എന്നിവ ഉൾപ്പെടെ 215 കോടിയിലധികം രൂപയുടെ ഒന്നിലധികം റോഡ് വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നാളെ തറക്കല്ലിടും. 

ജൽ ജീവൻ മിഷനു കീഴിൽ 950 കോടി രൂപയുടെ ബഹുഗ്രാമ പദ്ധതികളുടെ അനാച്ഛാദനവും തറക്കല്ലിടലും, അദ്ദേഹം നാളെ നിർവഹിക്കും. ഗൗതമപുരയ്ക്കും മറ്റ് 127 വില്ലേജുകൾക്കുമായി, ഒരു പദ്ധതിയുടെ ഉദ്ഘാടനവും 860 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന മറ്റ് മൂന്ന് പദ്ധതികളുടെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടുന്നതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ബെലഗാവിയിൽ വെച്ചു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM KISAN) യുടെ 13-ാം ഗഡുവായ ഏകദേശം 16,000 കോടി രൂപ എട്ട് കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറും. ഈ പദ്ധതി പ്രകാരം, അർഹരായ കർഷക കുടുംബങ്ങൾക്ക് 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6000 രൂപ ആനുകൂല്യം നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ‘ഇഞ്ചി ഗ്രാമം’ പദ്ധതിയുമായി തിരുവനന്തപുരത്തെ കുളത്തൂർ ഗ്രാമപഞ്ചായത്ത്

English Summary: Karnataka's Shivamogga Airport will be inaugurated by Prime Minister Narendra Modi on Tomorrow
Published on: 26 February 2023, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now