1. News

‘ഇഞ്ചി ഗ്രാമം’ പദ്ധതിയുമായി തിരുവനന്തപുരത്തെ കുളത്തൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തും കുളത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന് പഞ്ചായത്തിൽ ആദ്യമായി ഇഞ്ചി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി മുഖേന കൃഷി ചെയ്‌ത് മികച്ച വിളവ് നേടി.

Raveena M Prakash
'Injigramam' Scheme has introduced Trivandrum's Kulathoor Grama Panchayath
'Injigramam' Scheme has introduced Trivandrum's Kulathoor Grama Panchayath

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തും, കുളത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന് പഞ്ചായത്തിൽ ആദ്യമായി ഇഞ്ചി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി മുഖേന കൃഷി ചെയ്‌ത് മികച്ച വിളവ് നേടി. തിരുവനന്തപുരം ജില്ലയിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നില്ല, ഇടുക്കിയിലാണ് കൂടുതലായും ഇഞ്ചി കൃഷി ചെയ്യുന്നത്. വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി നൂറുകണക്കിന് കർഷകർ കർണാടകയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ ഇഞ്ചി കൃഷി ചെയ്യുന്നു.

ഈ വർഷം പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ 250 കർഷകരെയാണ് ഇഞ്ചി കൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെയും കുളത്തൂർ കൃഷിഭവന്റെയും സംരംഭമായിരുന്നു ഇഞ്ചി ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്‌തു വിളവെടുത്ത ഒന്നാം വിളയിൽ നിന്ന് ഏകദേശം 10 ടൺ അതായത് ഏകദേശം 10,000 കിലോഗ്രാം ഇഞ്ചി വിളവെടുത്തു. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ നിന്ന് വിളവെടുത്ത ഇഞ്ചി. പഞ്ചായത്തിന്റെ 'ഇഞ്ചി ഗ്രാമം' പദ്ധതി പ്രകാരമാണ് സുഗന്ധവ്യഞ്ജനം കൃഷി ചെയ്തത്. 

2022 മാർച്ചിൽ പഞ്ചായത്തിന്റെ ജനകീയാസൂത്രണത്തിന് കീഴിൽ 'ഇഞ്ചി ഗ്രാമം' പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും അഭിമാനകരമായ സംരംഭമായി ഇപ്പോൾ ഇത് മാറിയിരിക്കുന്നു. ഇഞ്ചി വിത്ത് റൈസോമുകൾ വഴിയാണ് പ്രചരിപ്പിക്കുന്നത്, ഈ പദ്ധതിക്കായി തിരഞ്ഞെടുത്ത ഇനം ബ്രസീലിൽ നിന്നുള്ള റിയോ ഡി ജനീറോയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഇനമാണ്, ഇതിനു പ്രാദേശിക ഇനങ്ങളെ അപേക്ഷിച്ച് മികച്ച വിളവ് ഉണ്ട്. 2022, മാർച്ചിൽ ഓരോ കർഷകർക്കും അഞ്ച് കിലോഗ്രാം റൈസോമുകൾ വീതം വിതരണം ചെയ്തു.

ഇഞ്ചി കൃഷി ചെയ്യാൻ വേണ്ടി ഏകദേശം രണ്ട് ഹെക്ടർ തൊട്ടു അഞ്ച് ഏക്കർ വരെ പ്രദേശം തെരെഞ്ഞടുത്തു. ഗ്രോ ബാഗുകളിലും ചട്ടികളിലും ഇഞ്ചി വളർത്തിയ വീടുകളിൽ ഉൾപ്പെടുന്നതാണ് ഈ കണക്ക് എന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനു പുറമെ രണ്ടു സെന്റു മുതൽ പത്തും പതിനഞ്ചോ സെന്റും ഉള്ള കർഷകരും ഇഞ്ചി കൃഷി ചെയ്യാൻ ഉണ്ടായിരുന്നു. പരമാവധി ആളുകളെ ഇഞ്ചി കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം, എന്ന് കുളത്തൂർ കൃഷിഭവൻ കൃഷി ഓഫീസറും, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ ചന്ദ്രലേഖ സി.എസ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഉയരുന്ന കാലാവസ്ഥ: വിളനാശം സംഭവിക്കുമെന്ന ഭീതിയിൽ ഗോതമ്പ് കർഷകർ

English Summary: 'Injigramam' Scheme has introduced Trivandrum's Kulathoor Grama Panchayath

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds