Updated on: 4 December, 2020 11:18 PM IST

ക്ഷീര വികസന രംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയമെന്ന് കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകി പാൽ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ അവധാനതയോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഡോ. വർഗീസ് കുര്യൻ നടപ്പാക്കിയ ധവളവിപ്ലവ മാതൃകയുടെ തുടർച്ച സ്ഥിരതയോടെയാണ് കേരളത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് ശക്തമായ തിരിച്ചു വരവാണ് ക്ഷീരമേഖല നടത്തുന്നത്. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. കർഷകർക്ക് നവീന സങ്കേതിക വിദ്യകളിൽ നൈപുണ്യ പരിശീലനം നൽകണം. പാലിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുകയും കൂടുതൽ യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുകയും വേണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ ഭാവി എന്നതായിരുന്നു ഓപ്പൺ ഫോറത്തിന്റെ വിഷയം.

ക്ഷീരവികസന മന്ത്രി കെ.രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായി കത്രിയ എം.പി, ബിനോയ് വിശ്വം എം.പി., നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ചെയർമാൻ മംഗൽജിത്ത് റായ്, അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിംഗ്, മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ എന്നിവർ സംബന്ധിച്ചു.

English Summary: Keerala's role in diary sector is worthwhile
Published on: 01 March 2020, 12:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now