Updated on: 22 March, 2021 1:28 PM IST
കെപ്കോ

കെപ്കോ-മൃഗസംരക്ഷണ കുടുംബൈശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ' ഉല്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. അതോടൊപ്പം കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ ക്ഷണിച്ചു.

താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം  ലഭിക്കത്തക്കവണ്ണം അയക്കണം.

കെപ്കോ ഉല്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ കോഴിക്കൂഞ്ഞുങ്ങളെ 45 രുപ നിരക്കിൽ യൂണിറ്റുകൾക്ക് നൽകുന്നതാണ്. 40-45 ദിവസം പ്രായവും രണ്ടു കിലോ ഭാരവുമാകുമ്പോൾ അവയെ കിലോയ്ക്ക് 85 രൂപ നിരക്കിൽ കെപ്കോ തന്നെ തിരിച്ചെടുത്ത് സ്വന്തം പ്ലാന്റിൽ പ്രോസസ് ചെയ്തത് ചിക്കൻ ഉല്പാദിപ്പിക്കുന്നതാണ്.

മരുന്നുകളുടെ ഉപയോഗം, വാക്സിനേഷൻ എന്നിവ മൃഗസംരക്ഷണ വകുപ്പ് മോണിട്ടർ ചെയ്യുന്നതാണ്.

വിശദവിവരങ്ങൾക്കും നിലവിൽ ഏജൻസിയുള്ള സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും താഴെകാണുന്ന നമ്പരിലോ വെബ് അഡ്രസ്സിലോ ബന്ധപ്പെടണം. ഫോൺ: 9495000921, 9495000915, 0471-2478585, www.kepco.co.in

English Summary: KEPCO DIFFERENT SCHEMES FOR PROMOTING CHICKEN FARMING
Published on: 22 March 2021, 01:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now