Updated on: 24 September, 2021 6:37 PM IST
Kera Samrudhi: Meeting to recruit pollination workers

കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് 2021-22 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 8 വൈകിട്ട് 5 മണിയാണ്. ചാവക്കാട് വിത്ത് വികസന യൂണിറ്റില്‍ ഒക്ടോബര്‍ 23, നാട്ടിക കൃഷിഭവനില്‍ ഒക്ടോബര്‍ 21, അയ്യന്തോള്‍ കൃഷിഭവനില്‍ ഒക്ടോബര്‍ 22 എന്നീ ദിവസങ്ങളിലായാണ് കൂടികാഴ്ച്ച.

രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് കൂടികാഴ്ചയുടെ സമയം. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഇതിന് മുന്‍പ് ജോലിയില്‍ നിന്ന് നീക്കം ചെയ്തവരുടേയും ശിക്ഷാനടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല.

അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, തെങ്ങ് കയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍ : 0487-2333297

കേര ഗ്രാമം പദ്ധതി : കർഷകർക്ക് നേട്ടങ്ങളേറെ

തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട് :അറിയുക

English Summary: Kera Samrudhi: Meeting to recruit pollination workers
Published on: 24 September 2021, 06:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now