കൃഷി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും സൗജന്യമായി കേരള കാർഷിക സർവകലാശാല ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. വീഡിയോ ക്ലാസുകൾ, പ്രായോഗിക ക്ലാസ്സുകളുടെ വീഡിയോ റെക്കോർഡിങ്ങുകൾ, ഓൺലൈൻ പരീക്ഷ വഴിയുള്ള പുനർമൂല്യനിർണയം എന്നിവ ഒരു പാക്കേജ് ആയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ. പഠിതാക്കളുടെ താല്പര്യമനുസരിച്ച് വിഷയം തെരഞ്ഞെടുക്കാം. കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ധർ നടത്തുന്ന ക്ലാസുകൾ സൗജന്യമായും മാതൃഭാഷയിലും ആണ്. ഈ കോവിഡ് കാലത്ത് പലരും കാർഷിക മേഖലയിലേക്ക് കടന്നുവരികയും, കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തതോടുകൂടി കാർഷിക യൂണിവേഴ്സിറ്റിയുടെ സെൻറർ ഫോർ ഈ ലേണിങ് സെൻറർ കൂടുതൽ ജനകീയമായി. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എല്ലാ കൃഷി രീതികളും കൈക്കുമ്പിളിൽ എത്തിക്കാം.
എങ്ങനെ രജിസ്റ്റർ ചെയ്യാം
www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ കയറിയതിനു ശേഷം വലതുവശത്തു കാണുന്ന രജിസ്റ്റർ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തവർക്ക് അതിനടുത്തുള്ള പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്തു മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസുകൾ കേൾക്കാം.
ക്ലാസ് പൂർത്തിയാക്കുന്നവർക്ക് കാർഷിക സർവകലാശാല സർട്ടിഫിക്കറ്റുകൾ നൽകും. പക്ഷേ സർട്ടിഫിക്കറ്റുകൾക്ക് 750 രൂപ ഫീസ് അടയ്ക്കണം. ഈ വരുന്ന ഇരുപത്തിയെട്ടാം തീയതി 'രോഗ കീട നിയന്ത്രണം' ജൈവ ജീവാണു മാർഗ്ഗങ്ങളിലൂടെ' എന്ന വിഷയത്തിൽ മാസ്സീവ് ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ ആരംഭിക്കുന്നു.
അടുത്ത മാസം ഇരുപത്തിയൊന്നാം തീയതി വരെ ആണ് ഈ കോഴ്സിന്റെ കാലാവധി. നിലവിൽ ഇവിടെ ഉദ്യാന പരിപാലനം, പൂ കൃഷി എന്നിവയുടെ സാധ്യതകളെക്കുറിച്ച് ക്ലാസുകൾ നടക്കുന്നുണ്ട്. വരും മാസങ്ങളിൽ ശീതകാല പച്ചക്കറി കൃഷി, ഹൈടെക് കൃഷി രീതികൾ എന്നിവയെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
Kerala Agricultural University has started free online classes for those who want to study agriculture. The courses are designed as a package of video classes, video recordings of practical classes and re-evaluation through online exams.
താല്പര്യമുള്ള വ്യക്തികൾക്ക് മുകളിൽ പറഞ്ഞ സൈറ്റിൽ കയറി ക്ലാസുകൾ കേൾക്കാം.