കേരള കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റ് ഹാൾ ഇൻസ്ട്രക്ഷൻ ഫാം ലൈബ്രറിയിൽ മണ്ണ് ഉപയോഗിക്കാതെ പൂർണ്ണമായി വെള്ളം ഉപയോഗിച്ചുള്ള കൃഷി രീതിയായ ഹൈഡ്രോപോണിക്സ് എന്ന വിഷയത്തെ പറ്റി ഫെബ്രുവരി 15 മുതൽ 19 വരെയുള്ള തീയതികളിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
Kerala Agricultural University Hitech Research and Training Unit Hall Instruction Farm Library is organizing a training program on the subject of Hydroponics, a fully water-based farming method without the use of soil, from 15th to 19th February. It is organized online from 10 am to 12.30 pm. Experts will take classes on various types of hydroponics systems, designs, operation-use-maintenance methods, installation, pest control and crop management
രാവിലെ പത്തുമുതൽ മുതൽ 12.30 വരെ ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്. വിവിധതരം ഹൈഡ്രോപോണിക്സ് സിസ്റ്റം - രൂപകല്പനകൾ പ്രവർത്തന -ഉപയോഗ- പരിപാലന രീതികൾ, ഇൻസ്റ്റലേഷൻ, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും.
കൂടുതൽ വിവരങ്ങൾക്കും ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കും താഴെ കാണുന്ന നമ്പറിൽ വിളിക്കാം.