Updated on: 14 January, 2023 9:04 PM IST
കേരള അഗ്രോ ഫുഡ്‌ പ്രോ 2023 മേള ഫെബ്രുവരി നാല് മുതൽ

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ്‌ പ്രോ 2023 മേള ഫെബ്രുവരി നാല് മുതൽ ഏഴ് വരെ തിയ്യതികളിലായി തേക്കിൻകാട്  മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിലുണ്ടാവുക. 160ഓളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

‘ഒരു ജില്ല ഒരു ഉൽപ്പന്നംപദ്ധതിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സ്റ്റാൾ, കേന്ദ്ര സർക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതി കേന്ദ്രീകരിച്ചു കൊണ്ടുള്ള സ്റ്റാൾ, ഭൗമസൂചികാ പദവി ലഭിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം, സ്റ്റാർട്ടപ്പുകൾ, നാനോ ഗാർഹിക സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാൾ എന്നിവ മേളയിൽ ഉണ്ടാകും. കോളേജുകളിലെ സംരംഭകത്വ വികസന ക്ലബ്ബുകൾക്കും മേളയിൽ സ്റ്റാൾ അനുവദിക്കും. കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള ഗവേഷണ വികസന സ്ഥാപനങ്ങളുടെ 20ഓളം സ്റ്റാളുകളും എക്സ്പോയിലുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: പിഎംഎഫ്എംഇ പദ്ധതി പ്രകാരം ഓരോ ജില്ലയിലെയും കർഷകർക്ക് ഭക്ഷ്യ സംസ്കരണം ചെയ്യാവുന്ന ഉത്പ്പന്നങ്ങൾ

കോളേജ് വിദ്യാർഥികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണം എന്ന വിഷയത്തിൽ പാചകമത്സരവും നടത്തും. കാർഷിക ഭക്ഷ്യാധിഷ്ഠിത മേഖല, ക്ഷീരം, മത്സ്യം, മാംസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് 14ഓളം സെമിനാറുകളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

ചക്ക, മാങ്ങ, പപ്പായ, നെല്ല്, വാഴപ്പഴം, നാളികേരം, പൈനാപ്പിൾ, സുഗന്ധവ്യഞ്ജനങ്ങൾ, കപ്പ, കശുവണ്ടി, തുടങ്ങി കേരളത്തിലെ പ്രധാന കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഇതുമായി ബന്ധപ്പെട്ട അതിനൂതന യന്ത്രങ്ങൾ, എന്നിവ പ്രദർശനത്തിന് എത്തും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും ഉയർത്തുക, ദേശീയ, അന്തർദേശീയ വിപണികളിലേക്ക് ഈ ഉൽപ്പന്നങ്ങൾക്ക് അവസരം ലഭ്യമാക്കുക, അന്താരാഷ്ട്ര തലത്തിൽ ഉൾപ്പടെയുള്ള ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാൻ എംഎസ്എംഇകൾക്ക് അവസരം ഒരുക്കുക എന്നിവയെല്ലാമാണ് മേളയുടെ പ്രധാന ലക്ഷ്യം.

മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടന്നു. യോഗം പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, തേക്കിൻകാട് ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ലീഡ് ബാങ്ക് മാനേജർ എസ് മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു. മേളയുടെ നടത്തിപ്പിനായി പി ബാലചന്ദ്രൻ എംഎൽഎ ചെയർമാൻ ആയി സ്വാഗതസംഘം രൂപീകരിച്ചു.

English Summary: Kerala Agro Food Pro 2023 fair from February 4
Published on: 14 January 2023, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now