Updated on: 4 December, 2020 11:18 PM IST
ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നു

നെതർലന്റ്‌സും കേരളവും തമ്മിൽ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് സംയുക്ത മേൽനോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.മുഖ്യമന്ത്രി നെതർലന്റ്‌സ് സന്ദർശിച്ചപ്പോഴും നെതർലന്റ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോഴും എടുത്ത തീരുമാനങ്ങൾ വേഗം പ്രാവർത്തികമാക്കുന്നതിനാണ് മേൽനോട്ട സംവിധാനം


റോട്ടർഡാം പോർട്ടുമായി സഹകരിച്ച് കേരളത്തിലെ തുറമുഖങ്ങളുടെ വികസനം, സാംസ്‌കാരിക പൈതൃക പരിപാടി, പഴം-പച്ചക്കറി കൃഷി വികസനത്തിന് മികവിന്റെ കേന്ദ്രം സ്ഥാപിക്കൽ, ട്രാൻസ്‌പോർട്ട് സാങ്കേതിക രംഗത്തെ സഹകരണം, സ്‌പോർട്‌സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളിൽ കേരളവും നെതർലന്റ്‌സും സഹകരിക്കാൻ ധാരണയായിട്ടുണ്ട്. നെതർലന്റ്‌സിലെ ‘റൂം ഫോർ റിവർ’ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവർത്തികമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala and Netherlands to co-operate for various projects
Published on: 21 January 2020, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now