Updated on: 4 December, 2020 11:18 PM IST
പി. സുരേശൻ അവാർഡ് സ്വീകരിക്കുന്നു

സംസ്ഥാന ക്ഷീരവികസന വകുപ്പിൻ്റെ മാധ്യമ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ക്ഷീര സംഗമത്തിൽ വെച്ച് മുൻ മന്ത്രി എം.കെ മുനീറാണ് അവാർഡുകൾ വിതരണം ചെയ്‌തത്‌. ക്ഷീര മേഖലയിലെ മികച്ച റിപോർട്ടിനുള്ള (അച്ചടി) സംസ്ഥാന അവാർഡ് ദേശാഭിമാനിയിലെ പി സുരേശന്‌ ലഭിച്ചു.പയ്യന്നൂർ ബ്ലോക്കിലെ ധവള വിപ്ലവം എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ സ്‌പെഷ്യൽ കറസ്‌പോണ്ടൻറ്‌ ആണ്‌ സുരേശൻ.

റ്റി.എസ്. ഹരികൃഷ്ണ, അവാർഡ് സ്വീകരിക്കുന്നു
ഇ.വി ഉണ്ണികൃഷ്ണന്‍ അവാർഡ് സ്വീകരിക്കുന്നു

ദൃശ്യമാധ്യമ ഫീച്ചര്‍ വിഭാഗം) മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍ റ്റി.എസ്. ഹരികൃഷ്ണ, സീനിയര്‍ ചീഫ് സബ് എഡിറ്റര്‍ ഇ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. കുടപ്പനക്കുന്ന് മൃഗസംരക്ഷ കേന്ദ്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് റ്റി.എസ്. ഹരികൃഷ്ണക്ക് അവാര്‍ഡ് ലഭിച്ചത്. കിങ്ങിണിക്ക് കൃത്രിമ കാല്‍ എന്ന ഫീച്ചറിന് ഇ.വി. ഉണ്ണികൃഷ്ണന്‍ പ്രത്യേക പരാമര്‍ശത്തിനര്‍ഹനായി.  2019-ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള സൃഷ്ടികളാണ് അവാര്‍ഡിന് പരിഗണിച്ചത്. പത്ത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍.

ഡോ. മുഹമ്മദ് ആസിഫ് അവാർഡ് സ്വീകരിക്കുന്നു

അച്ചടി മാധ്യമത്തിലെ മികച്ച ഫീച്ചറിന് ശ്രീജിത്ത് കൃഷ്ണൻ , തേജസ്വിനി അർഹനായി. ദീപകയിൽ വന്ന അതിജീവനത്തിൻ്റെ ഹർഷാരവം എന്ന ഫീച്ചറിനാണ് പുരസ്‌കാരം.മികച്ച ലേഖനത്തിനത്തിനുള്ള അവാർഡ് ഡോ മുഹമ്മദ് ആസിഫിന് . ലഭിച്ചു .ഹരിതഭൂമി മാസികയിൽ വന്ന അംഗപരിമിതികളെ അതിജീവിച്ച ക്ഷീരഗാഥ എന്ന ലേഖനത്തിനാണ് അവാർഡ് .

സി.ബി. വേണുഗോപാൽ അവാർഡ് സ്വീകരിക്കുന്നു

ശ്രവ്യ മാധ്യമത്തിലെ മികച്ച ഫീച്ചറിന് സി.ബി. വേണുഗോപാൽ, പ്രോഗ്രാം എക്സിക്യൂട്ടീവ് ഓൾ ഇന്ത്യ റേഡിയോ തൃശൂർ നിലയം അർഹനായി .നാടൻ പശുക്കളെ ജൈവ രീതിയിൽ വളർത്തുകയും മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുകയും ചെയുന്ന ഒരു യുവ കർഷകൻ്റെ അനുഭവങ്ങൾ ,വയനാട് കാവുമന്ദം സ്വദേശിയും ഇരുപതു വർഷത്തിലേറെയായി ക്ഷീര വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ത്രേസ്യാമ്മ പുരയ്ക്കലിൻ്റെ കൃഷി രീതികൾ (അഭിമുഖം)എന്നിവയ്ക്കാണ് അവാർഡ്.

ദീപു കല്ലിയൂർ അവാർഡ് സ്വീകരിക്കുന്നു

ദൃശ്യ- ഫീച്ചര്‍ വിഭാഗത്തിൽ ജനം ടിവി സീനിയർ സബ് എഡിറ്റർ ദീപു കല്ലിയൂർ സംവിധാനം ചെയ്യുന്ന പ്രതിവാര കാർഷിക പരിപാടിയായ നാട്ടുവരമ്പിൽ സംപ്രേക്ഷണം ചെയ്ത തിരുവനന്തപുരത്ത്‌ കോളേജ് വിദ്യാത്ഥികളായ അഞ്ചുവിന്റെയും മഞ്ജുവിന്റെയും ഫാമിനെ കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ് ,മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ന്യൂസ് 18 കേരളം സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ വി എസ് കൃഷ്‌ണരാജ് അർഹനായി.

വി എസ് കൃഷ്‌ണരാജ് അവാർഡ് സ്വീകരിക്കുന്നു

ദൃശ്യം -ഡോക്യുമെന്ററി പ്രത്യേക പരാമർശത്തിന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രവും അർഹമായി.നാടൻ പശുക്കളുടെ വമ്പൻ ശേഖരവുമായി അമൃതധാര ഗോശാല എന്ന ഡോക്യുമെന്ററിക്കാന് അവാർഡ് രാകേഷ് പുത്തൂർ ,ഫോട്ടോഗ്രാഫി വിഭാഗത്തിൽ അവാർഡിന് അർഹനായി. ശ്രവ്യ മാധ്യമ വിഭാഗത്തിൽ  പ്രജിഷ രാജേഷ് (റേഡിയോ മാറ്റൊലി) അർഹയായി.

രാകേഷ് പുത്തൂർ അവാർഡ് സ്വീകരിക്കുന്നു
പ്രജിഷ രാജേഷ് അവാർഡ് സ്വീകരിക്കുന്നു
English Summary: Kerala diary media awards
Published on: 28 February 2020, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now