Updated on: 9 July, 2021 6:30 AM IST
Kerala Fishermen Welfare Fund Board Recruitment 2021

എൽ.ഡി/യു.ഡി ക്ലർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാൻ അവസരമുണ്ട്. പൂർണമായ അപേക്ഷ ജൂലൈ 30ന് മുമ്പ് സമർപ്പിക്കുക.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്കും എറണാകുളം റീജിയണൽ ഓഫീസ് പരിധിയിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന ആലപ്പുഴ ജില്ലയിലുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ഡെപ്യൂട്ടേഷന് അപേക്ഷിക്കാം.

സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ സർവ്വീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട്1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരക്ഷേപ പത്രം എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680002 എന്ന വിലാസത്തിൽ ജൂലൈ 30ന് മുമ്പ് സമർപ്പിക്കണം.

English Summary: Kerala Fishermen Welfare Fund Board Recruitment 2021
Published on: 08 July 2021, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now