Updated on: 4 December, 2020 11:18 PM IST

ഓണ്‍ലൈനിലൂടെ വിഷരഹിതമായ പച്ചക്കറിയും പഴങ്ങളും മറ്റും വാങ്ങാം.കേരള ഫുഡ് പ്ലാറ്റ്ഫോം' എന്ന ആപ്പ് വഴിയാണ് ഇവ ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ ജൈവ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, ധാന്യങ്ങള്‍ ,പഴങ്ങള്‍, പാല്, മുട്ട, തുടങ്ങിയവയാണ് ഓണ്‍ലൈന്‍വഴി വില്പനയ്ക്കെത്തിക്കാന്‍ ശ്രമിക്കുന്നത്.

കൊച്ചിയിലെ വൈപ്പിന്‍ പള്ളിയാക്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുകീഴില്‍ ഉത്പാദിപ്പിച്ച സാധനങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. കൂടാതെ തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി, മഹിള കിസാന്‍ യോജന എന്നീ സംഘങ്ങളില്‍നിന്നുള്ള ജൈവ ഉത്പന്നങ്ങളും കേരള ഫുഡ് പ്ലാറ്റ്ഫോം എന്ന ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേറ്റീവ് സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില്‍ സണ്‍ടെക് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് കേരള ഫുഡ് പ്ലാറ്റ്ഫോം എന്ന ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നത് .

ദുബായിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൊത്തക്കച്ചവടക്കാരില്‍നിന്ന് ചില്ലറവ്യാപാരികള്‍ക്ക് എത്തിക്കുന്നതിനായി രൂപകല്പനചെയ്ത മാതൃകയിലാണ് കേരള ഫുഡ് പ്ലാറ്റ്ഫോം ഒരുങ്ങുന്നത്.

English Summary: Kerala food platform for organic vegetables
Published on: 24 January 2020, 12:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now