Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് ഏറെ നാശം വിതച്ച ആ മൂന്ന് ദിവസത്തെ മഴയുടെ അളവ് 30 ദിവസത്തെ മഴയുടെ ഇരട്ടി. :കണക്കുകള്‍ പുറത്തുവിട്ട് കാലാവസ്ഥാനിരീക്ഷണ വിഭാഗം . വടക്കന്‍ കേരളത്തിലാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഏറ്റവുമധികം മഴ ലഭിച്ചത്. വയനാട്ടില്‍ ആഗസ്റ്റില്‍ ശരാശരി 644 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആഗസ്റ്റ് 8 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ വൈത്തിരിയില്‍ മാത്രം 739 മില്ലിമീറ്റര്‍ മഴ പെയ്തു. ഇത് മാസ ശരാശരിയുടെ 114.7 ശതമാനം അധികമാണെന്ന് കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റ് വ്യക്തമാക്കുന്നു.

കോഴിക്കോട് ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ അളവ് 547 മില്ലിമീറ്ററാണ്. എന്നാല്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വടകരയില്‍ മാത്രം 806 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പാലക്കാട് ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള മൂന്നുദിവസത്തിനിടെ പെയ്തത് ജില്ലയുടെ മഴയുടെ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ജില്ലയിലെ ശരാശരി പ്രതീക്ഷിച്ച മഴ 349 മില്ലിമീറ്ററാണ്. എന്നാല്‍ ഒറ്റപ്പാലത്ത് മാത്രം പെയ്തത് 756.3 മില്ലിമീറ്ററാണ്.

പട്ടാമ്പിയില്‍ 501 മില്ലിമീറ്ററും, പാലക്കാട് 443 മില്ലിമീറ്ററും, ആലത്തൂരില്‍ 570 മില്ലിമീറ്ററും, കൊല്ലങ്കോട് 430 മില്ലിമീറ്ററും, ചിറ്റൂരില്‍ 364 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തെ ആഗസ്റ്റ് മാസത്തെ ശരാശരി മഴയുടെ അളവ് 399 മില്ലിമീറ്ററാണ്. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം 516 മില്ലിമീറ്റര്‍ മഴയാണ് ആഗസ്റ്റ് 8 മുതല്‍ 10 വരെ പെയ്തത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു ദിവസം 250 മില്ലിമീറ്ററില്‍ അധികം മഴ പെയ്യുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴ ദിവസങ്ങളോളം തുടരുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

English Summary: Kerala gets 3 times rain in one month
Published on: 13 August 2019, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now