Updated on: 4 December, 2020 11:18 PM IST

വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്കും ലഭ്യമാക്കാൻ സർക്കാരിന്റെ പുതിയ തോട്ടം നയത്തിൽ ശുപാർശ.എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക് രൂപവത്കരിക്കും. എല്ലാ തോട്ടവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും.ഇതിനായി വിവിധവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റും തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതിയും രൂപവത്കരിക്കും..തോട്ടങ്ങളുടെ അടിസ്ഥാനഘടനയിൽ മാറ്റംവരുത്താതെ പരിഷ്‌കരണ നടപടികളിലൂടെ വരുമാനവും തൊഴിലും വർധിപ്പിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്‌പാദനത്തിനായി വ്യവസായവകുപ്പിനു കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടംവിളകൾക്കും നടപ്പാക്കുമെന്നു ശുപാർശയിൽ പറയുന്നു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കാൻ മുൻഗണന നൽകും.റവന്യു, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും.

English Summary: Kerala government to ensure to all crops
Published on: 20 January 2020, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now