Updated on: 9 September, 2022 2:10 PM IST

1. കർഷകരാണെങ്കിലും ചില വിഭാഗങ്ങൾക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ധനസഹായം ലഭിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിപ്പ്. കൃഷിഭൂമി സ്വന്തം പേരിലല്ലാത്ത കർഷകർ, ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ, സ്ഥാപനപരമായ ഭൂമി കൈവശമുള്ളവർ, ഭരണഘടനാപരമായ തസ്തികകൾ വഹിക്കുന്ന കർഷക കുടുംബങ്ങൾ, വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, മാസം 10,000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷൻ നേടുന്നവർ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായനികുതി അടച്ചവർ തുടങ്ങിയവർക്ക് PM KISAN പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

ബന്ധപ്പെട്ട വാർത്തകൾ: എന്റെ സംരംഭം നാടിന്റെ അഭിമാനം: ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ മലപ്പുറത്ത്

രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. പ്രതിവർഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പിഎംകിസാൻ വഴി കർഷകർക്ക് ലഭിക്കുന്നത്. പിഎം കിസാൻ സമ്മാന്‍ നിധിയുടെ 12-ാം ഗഡു ഉടൻ വിതരണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്.

2. ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ചിങ്ങനിലാവ് എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയും, സുപ്രീകോടതി ജസ്റ്റിസ് സി.ടി രവികുമാറും മുഖ്യാതിഥികളായി. ആർകെ പുരം ഡിഎംകെ സെന്ററിലും സിരിഫോർട്ട് ഓഡിറ്റോറിയത്തിലും വച്ചാണ് വിപുലമായ കലാപരിപാടികൾ നടന്നത്. മാനുവേൽ മലബാർ ജ്വല്ലേഴ്സാണ് പരിപാടി സ്പോൺസർ ചെയ്തത്. ആഘോഷത്തിൽ പങ്കെടുത്തവർക്ക് കൃഷി ജാഗരൺ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. നിരവധി മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റ്കൂട്ടി. പരിപാടിയുടെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്...

 

3. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയില്‍ കേരളത്തിൽ കര്‍ഷക പങ്കാളിത്തമുള്ള കമ്പനി യാഥാര്‍ഥ്യമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച അഗ്രി എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയറ മാര്‍ക്കറ്റ് അതോറിറ്റിയും വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായാണ് എക്സ്പോ സംഘടിപ്പിച്ചത്. വാല്യു ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ എന്ന പുതിയ സംരംഭം കൂടി കർഷകർക്കായി അവതരിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

4. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ ധനസഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന്റെ ഭാഗമായി ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും, ഭവനനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തനം വിലയിരുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

5. കോട്ടയം കുടമാളൂരിൽ ഗ്രാമോത്സവം 2022ന്റെ ഭാഗമായി ഗൃഹോപകരണ വായ്പ മേള സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം ജോൺ മേള ഉദ്ഘാടനം ചെയ്തു. മേളയിൽ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനവും നടന്നു.

 

7. കേന്ദ്രസർക്കാരിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ വയനാട് ജില്ലയ്ക്ക് ഒന്നാംറാങ്ക്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് ജില്ലയ്ക്ക് മികച്ച റാങ്ക് ലഭിക്കുന്നത്. ദേശീയനേട്ടം കൈവരിച്ചതോടെ ജില്ല 3 കോടി രൂപയുടെ അധിക ഫണ്ടിനും അര്‍ഹത നേടി.

2019 ജൂലൈയിലും 2021 ജൂണിലും കൃഷിയും ജലവിഭവവും വിഷയത്തിൽ രണ്ടും മൂന്നും റാങ്കും, 2021 സെപ്റ്റംബറില്‍ ആരോഗ്യം, പോഷകാഹാരം വിഷയത്തിൽ നാലാം റാങ്കും ജില്ല നേടിയിരുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യ വികസനവും വിഷയത്തിലാണ് ഇത്തവണ ജില്ല നേട്ടം കൈവരിച്ചത്. രാജ്യത്തെ 112 പിന്നാക്ക ജില്ലകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ച പദ്ധതിയാണ് ആസ്പിറേഷണൽ ജില്ല പദ്ധതി. കേരളത്തില്‍നിന്നുള്ള ഏക ആസ്പിറേഷണൽ ജില്ലയാണ് വയനാട്.

8. പാലക്കാട് നല്ലേപ്പിള്ളിയിൽ കർഷകർക്ക് ഇൻസെന്റീവും ക്ഷീര കർഷക ക്ഷേമ നിധിയുടെ സൗജന്യ ഓണകിറ്റും വിതരണം ചെയ്തു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വി. ഹക്കീമിന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. മിൽമ മലബാർ മേഖല ഭരണ സമിതിയംഗം കെ. ചെന്താമര സൗജന്യ ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ് ജയസുധീഷ് ഇൻസെന്റീവ് വിതരണം ചെയ്തു.

9. സമൃദ്ധമായി ഓണമുണ്ണാൻ എറണാകുളത്തെ കുടുംബശ്രീ ചന്തകളും കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷകച്ചന്തകളും സജീവം. ജില്ലയിൽ കൃഷിവകുപ്പിന്റെ 120 കർഷകച്ചന്തകളും, 105 കുടുംബശ്രീ ചന്തകളുമാണ് പ്രവർത്തിക്കുന്നത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കി, ഉപഭോക്താക്കൾക്ക് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രൊമോഷൻ കൗൺസിലിന്റെ 17 ചന്തകളും, ഒരു മൊബൈൽ ചന്തയും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

10. ഷാർജയിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് മൂവർ സംഘം. കന്യാകുമാരി സ്വദേശി ഹരികുമാറും കൊടുങ്ങല്ലൂർ സ്വദേശി ഹഷീഫ് ഹനീഫും ചേർന്നാണ് ഗൾഫിൽ അധികം കണ്ടുപരിചയമില്ലാത്ത രീതിയിൽ നാടൻ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നത്. മലപ്പുറം സ്വദേശി അബ്ദുല്ലയാണ് നാട്ടിൽ നിന്നും തേങ്ങയും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തിച്ച് വെളിച്ചെണ്ണ ഉൽപാദനത്തിന് നേതൃത്വം നൽകുന്നത്. ശുദ്ധമായ ഭക്ഷ്യോൽപന്നങ്ങൾ പ്രവാസി ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നുള്ള കർഷകരിൽ നിന്നാണ് വെളിച്ചെണ്ണയ്ക്ക് ആവശ്യമായ തേങ്ങ സംഭരിക്കുന്നത്. കാച്ചിയ എണ്ണ, നാടൻ പപ്പടം, വറുത്ത തേങ്ങ, ചമ്മന്തിപ്പൊടി എന്നിവയും ഇവർ ഉൽപാദിപ്പിക്കുന്നുണ്ട്.

11. കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കന്യാകുമാരിക്ക് സമീപത്തെ ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുമാണ് മഴയ്ക്ക് കാരണം. കേരള തീരങ്ങളിൽ ഈ മാസം 9 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Kerala government will ensure the rehabilitation of fishermen: CM more agriculture news
Published on: 06 September 2022, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now