Updated on: 4 December, 2020 11:18 PM IST

നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കി. ഭക്ഷ്യസുരക്ഷയും മത്സ്യ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ ഇളവ് ബാധകമല്ല. അതേസമയം ട്രോളിംഗ് ബോട്ടുകള്‍, കമ്പവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു.

മത്സ്യത്തിന്റെ വില നിശ്ചയിക്കുക കളക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. മത്സ്യ ലഭ്യത അനുസരിച്ച്‌ ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാര്‍ബറില്‍ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളില്‍ ഈടാക്കുക. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാനും അനുമതി നല്‍കി.

ഓൺലൈൻ ബുക്കിംഗിലൂടെ വിൽക്കാൻ ഫിഷറീസ് വകുപ്പ് ഐ ടി ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. മൊത്തകച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മുന്‍കൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ചെറുകിട വില്പനക്കാര്‍ക്ക് മാര്‍ക്കറ്റ് പോയിന്റുകള്‍ നിശ്ചയിച്ചുനല്‍കി അവര്‍ക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തിരക്ക് അനുവദിക്കില്ല., ആവശ്യമായ മത്സ്യത്തിന്റെ അളവ് മുൻ‌കൂട്ടി അറിയിക്കേണ്ടതാണ്.മത്സ്യ മാർക്കറ്റുകൾ രാവിലെ 7 മുതൽ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കൂ, മത്സ്യം വാങ്ങാൻ വരുന്നവർ ഒരു മീറ്റർ ദൂരം നിലനിർത്തണം. 

English Summary: Kerala governments allows traditional fishing vessels with restrictions
Published on: 04 April 2020, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now