കേരളത്തിന് വാഴപ്പഴം കയറ്റുമതിയില്‍ വലിയ സാധ്യതയാണുളളതെന്ന് എക്‌സ്‌പോര്‍ട്ടര്‍ കാവെ എഴിലന്‍ അഭിപ്രായപ്പെട്ടു. വൈഗ 2020 ല്‍ വാഴപ്പഴ കയറ്റുമതി സാധ്യതകള്‍ സംബ്ബന്ധിച്ച് സെസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയാണ് വാഴപഴങ്ങളുടെ ഉത്പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതില്‍ കൂടുതലും ദക്ഷിണേന്ത്യയിലാണ്.ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കുന്ന വാഴപ്പഴങ്ങളില്‍ 25 മുതല്‍ 30 ശതമാനം വരെയാണ് ഇത്.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കുന്ന വാഴപ്പഴങ്ങളില്‍ മൂന്നിലൊന്ന് ഇന്ത്യയാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇതില്‍ 25-30 ശതമാനം കേടായിപോകുന്നുണ്ട്. എന്നാല്‍ നമ്മുടെ കയറ്റുമതി ഒരു ശതമാനത്തില്‍ താഴെയാണ്. ഇത് പത്തു ശതമാനമായി ഉയര്‍ത്തിയാല്‍ കേടാകുന്നതുവഴിയുണ്ടാകുന്ന വലിയ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും കഴിയും , കര്‍ഷകര്‍ക്ക് ന്യായമായ വിലയും ഉറപ്പാക്കാം.
ഇന്ത്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും റോബസ്റ്റ മാത്രമെയുള്ളു. തെക്കേ അമേരിക്കയിലെ ഇക്വഡോറും കോസ്റ്റാറിക്കയും ഏഷ്യയില്‍ ഫിലിപ്പീന്‍സുമൊക്കെയാണ് ഉത്പ്പാദനത്തില്‍ മുന്‍പന്തിയില്‍ നിന്നത്. എന്നാല്‍ ട്രോപ്പിക്കല്‍ റേയ്‌സ് 4(ടിആര്‍4) അഥവാ ഫുസേറിയം ഓക്‌സിസ്‌പോറം എന്ന ഫംഗസ് കാരണം വ്യാപകമായുണ്ടായ ഫുസേറിയം വില്‍റ്റ് രോഗം പ്രധാന കയറ്റുമതി രാജ്യങ്ങളിലെ വാഴകളെ മുച്ചൂടും നശിപ്പിച്ചു. ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇതിന് ഇരയായി. കേരളത്തിന്റെ നേന്ത്രനും ചുവന്ന പഴവുമൊക്കെ ലോകരാജ്യങ്ങളെ പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളത്. അതിനുള്ള ശ്രമമാണ് ഇപ്പോഴുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പച്ചക്കറിയും മാങ്ങയും തേങ്ങയും കയറ്റുമതി ചെയ്യുന്ന എഴിലന്‍ ഇപ്പോള്‍ നേന്ത്രന്റെ കയറ്റുമതിക്ക് തുടക്കമിട്ടു. വിഎഫ്പിസികെയുമായി ചേര്‍ന്നാണ് പദ്ധതി.
ഉത്പ്പന്നം മികച്ചതാക്കുകയും ഹാര്‍വെസ്റ്റിംഗ്, പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് എന്നിവയില്‍ സാങ്കേതികതികവ് ഉണ്ടാവുകയും ചെയ്താലെ കയറ്റുമതി നടത്താന്‍ കഴിയൂ.തൊലിയില്‍ അടയാളമുണ്ടാകാതെയും കീടനാശിനികളുടെ പ്രയോഗമില്ലാതെയും ഉത്പ്പാദിപ്പിക്കുക എന്നതാണ് പ്രധാനം. ക്ലിയറിംഗ്, ഗ്രേഡിംഗ് ,പായ്ക്കിംഗ് എല്ലാം ശ്രദ്ധയോടെ ചെയ്യണം. ഇതിനുളള പരിശീലനം വളരെ പ്രധാനമാണ്
എഴിലന്‍ നേരത്തെ ഗള്‍ഫില്‍ വരെയായിരുന്നു കണ്ടെയ്‌നര്‍ ഷിപ്‌മെന്റ് നടത്തിയിരുന്നത്. ഇതിന് 14 ദിവസമെടുക്കും. ഇപ്പോല്‍ യൂറോപ്പിലേക്ക് പരീക്ഷണാര്‍ത്ഥം ഒരു കയറ്റുമതി നടത്തി. ഒരു മാസംകൊണ്ടേ ഷിപ്‌മെന്റ് ഇറ്റലിയില്‍ എത്തൂ. ഇത് ഭാഗികമായി വിജയവും ഭാഗികമായി പരാജയവുമായിരുന്നു എന്ന് എഴിലന്‍ പറഞ്ഞു. കുറച്ചു കായകള്‍ കേടായി. ഇനി അതിന് കൂടുതല്‍ ട്രയല്‍ ആന്റ് എറര്‍ ചെയ്തുനോക്കണം. യൂറോപ്പില്‍ നിന്നുള്ള ഫീഡ്ബാക്ക് പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. ഇന്ത്യന്‍ പഴം കൂടുതല്‍ രുചിയുള്ളതാണ് എന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ കര്‍ഷകരെയും കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നവരേയും സഹായിക്കാന്‍ സന്തോഷം മാത്രമെയുള്ളുവെന്നും ഏഴിലന്‍ പറഞ്ഞും. ബന്ധപ്പെടേണ്ട നമ്പര്‍-- 9003939092