Updated on: 4 December, 2020 11:18 PM IST


സംസ്ഥാനത്തെ കാര്‍ഷികരംഗം മെച്ചപ്പെടുത്തുന്നതിനും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആലപ്പുഴയിലെ മങ്കൊമ്പിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. തൃശൂരിലും ഇടുക്കിയിലും റീജിയണല്‍ സെന്ററും രൂപീകരിക്കും. കേരളം അഗ്രോ ഇക്കോളജി മേഖലയില്‍ വികസനം നേടേണ്ടതുണ്ട്. ഈ മേഖലയിലെ അനന്തമായ ഗവേഷണ സാധ്യത പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു.

കീടരോഗബാധയാണ് കാര്‍ഷികരംഗം നേരിടുന്ന പ്രധാന വെല്ലുവിളി. രാസകീടനാശിനികളുടെ ഉപയോഗം വന്‍തോതില്‍ കുറയ്ക്കാനായി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റിലൂടെ ഈ രംഗത്ത് പുതിയ പരിഹാരമാര്‍ഗങ്ങള്‍ കാണാനാകും. കൂമ്പുചീയല്‍ പോലുള്ള തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനാകണം. കീടനിയന്ത്രണ മേഖലയില്‍ ശാസ്ത്രീയമായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2013 മുതല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ആരംഭിച്ച കോഴ്‌സിലൂടെ 89 പേര്‍ പരീശീലനം നേടി. കൃഷി വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പരിശീലനം നേടിയെടുക്കണം. പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനകീയ പങ്കാളിത്തം കൂടിയാകുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കോഴ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ ഉദ്യോഗസ്ഥരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് ആന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും (സമേതി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റും (നിഫം) സംയുക്തമായാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി കോഴ്‌സ് സംഘടിപ്പിക്കുന്നത്.

English Summary: Kerala institute of plant health management
Published on: 01 August 2019, 03:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now