Updated on: 3 June, 2023 3:10 PM IST
Kerala is a model for other states in the field of health; Minister

ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാത്തിക്കുടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റേയും ഔഷധ സസ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആയുര്‍വേദം , അലോപ്പതി, ഹോമിയോ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ശിശു മരണ നിരക്ക് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തിനാകമാനം നമ്മുടെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെടും. ആയുര്‍വേദ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം ആളുകള്‍ നമ്മുടെ ജില്ല കേന്ദ്രീകരിച്ച് ചികിത്സ തേടുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, ടൂറിസം തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ഐപി വിഭാഗത്തിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പ്രയത്‌നമാണ് ജലവിഭവ വകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജല ബജറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെയും യോഗ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നിര്‍വഹിച്ചു. ഫാര്‍മസിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് നിര്‍വഹിച്ചു. വാത്തിക്കുടി നിവാസികള്‍ രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ ശ്രമഫലമായി വാങ്ങിയ 50 സെന്റ് സ്ഥലത്ത് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. പരിശോധന മുറി, ഡോക്ടറുടെ മുറി, യോഗ ഹാള്‍, ഫാര്‍മസി , മെഡിസിന്‍ സ്റ്റോര്‍ റും, കാത്തിരിപ്പ് കേന്ദ്രം, ഒ.പി ടിക്കറ്റ് കൗണ്ടര്‍, അടുക്കള, ശുചിമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും പുതിയ ആശുപത്രി കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാത്തിക്കുടി ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുനിത സജീവ് നന്ദിയും പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ കെ.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, 

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോത്സന ജിന്റോ, വിജി ജോര്‍ജ്, ജോസ്മി ജോര്‍ജ് , സുരേഷ് സുകുമാരന്‍, അനില്‍ ബാലകൃഷ്ണന്‍, സനില വിജയന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഡി.എം.ഒ രമാ കെ.വി, ഡിപിഎം എം.എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കോഴികളെ പാമ്പ് വിഴുങ്ങി; നഷ്ടപരിഹാരം വേണമെന്ന് കർഷകൻ

English Summary: Kerala is a model for other states in the field of health; Minister
Published on: 03 June 2023, 03:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now