Updated on: 2 June, 2023 11:05 PM IST
ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഏക സംസ്ഥാനം കേരളം

കോഴിക്കോട്: ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലകരമായ മാറ്റം: മന്ത്രി വി ശിവൻകുട്ടി

ഏഴ് വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കഠിനശ്രമത്തിന്റെ വിജയമാണ് പൊതുവിദ്യാഭ്യാസരംഗത്തെ ശാക്തീകരണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു. ജില്ലാ കലക്ടർ എ.ഗീത 'ഹലോ ഇംഗ്ലീഷ് സ്റ്റോറി' പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയായിരുന്നു.

കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം, ആർ.ഡി.ഡി സന്തോഷ് കുമാർ എം, വി.എച്ച്. എസ്.സി എ.ഡി അപർണ വി ആർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൾ നാസർ, കൈറ്റ് കോഡിനേറ്റർ പ്രിയ വി.എം, ജനപ്രതിനിധികൾ, വിദ്യാഭ്യാസ - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ  പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ കെ. മോഹൻ സ്വാഗതവും പ്രധാനാധ്യാപകൻ ഡോ. എൻ പ്രമോദ് നന്ദിയും പറഞ്ഞു.

English Summary: Kerala is the only state where lakhs of children attend govt schools
Published on: 02 June 2023, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now