Updated on: 13 August, 2023 10:09 AM IST
Kerala Postal Circle Recruitment: Apply for 1508 vacancies

തപാൽ വകുപ്പിലെ കേരള സർക്കിളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നി വിഭാഗങ്ങളിലായി 1508 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് https://indiapostgdsonline.gov.in എന്ന ഒഫീഷ്യൽ വെബ്‌സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖലാ ബാങ്കുകളിൽ 4451പ്പരം ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് ജയം. മലയാളം അറിഞ്ഞിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2023)

പ്രായപരിധി 

18 നും 40 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. 

ശമ്പളം

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ, ജൂനിയർ റിസർച് ഫെലോ ഒഴിവുകൾ

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല. 

തിരഞ്ഞെടുപ്പ്

പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി. 

English Summary: Kerala Postal Circle Recruitment: Apply for 1508 vacancies
Published on: 13 August 2023, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now