Updated on: 25 August, 2021 9:03 AM IST
Kerala Postal Gramin Dak Sevak (GDS) Result 2021 released

ഇന്ത്യ പോസ്റ്റ് കേരള ഗ്രാമീൺ ഡാക് സേവകിൻറെ (ജി.ഡി.എസ്) റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബി.പി.എം, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, എ.ബി.പി.എം, ഡാക് സേവക് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

1421 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരള പോസ്റ്റൽ സർക്കിൾ ജി.ഡി.എസ് സൈക്കിൾ 3 ന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  ഉദ്യോഗാർത്ഥികൾക്ക് appost.in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം.

അപേക്ഷിച്ച തസ്തികയുടെ അടിസ്ഥാനത്തിൽ മെറിറ്റ് നോക്കിയാണ് ഫലം പ്രസിദ്ധീകരിച്ചത്.  ഇന്ത്യ പോസ്റ്റ് കേരള സർക്കിൾ ജി.ഡി.എസ് നിയമന നടപടികൾ 2021 മാർച്ച് 8ന് ആരംഭിച്ചിരുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പല തവണ നീട്ടിയിരുന്നു. ഏപ്രിൽ 7 ആയിരുന്നു അവസാന തീയതി. ഇത് ഏപ്രിൽ 24 ആക്കിയിരുന്നു.

നിങ്ങളുടെ റിസൾട്ട് പരിശോധിക്കുന്നതിനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Result Released എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് GDS Result 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫലം പി.ഡി.എഫ് ഫോർമാറ്റിൽ ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച ശതമാനം എത്രയാണെന്ന് അറിയാൻ കഴിയും.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബി.പി.എം, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, എ.ബി.പി.എം, ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വെയിറ്റേജ് നൽകില്ല. പത്താം ക്ലാസിൽ ലഭിക്കുന്ന മാർക്ക് ആയിരിക്കും മാനദണ്ഡമായി പരിഗണിക്കുക.

പരീക്ഷ ഇല്ലാതെ റെയിൽവേയിൽ പുതിയ വിജ്ഞാപനം

മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 29 ന്

English Summary: Kerala Postal Gramin Dak Sevak (GDS) Result 2021 released
Published on: 25 August 2021, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now