Updated on: 6 December, 2022 8:34 AM IST
Kerala Public Service Commission has invited applications for the recruitment of 30 different posts

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 30 വിവിധ തസ്‌തികകളിലേയ്ക്കുള്ള നിയമനമാണെന്നാണ് വിജ്ഞാപനത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. യോഗ്യതയും താൽപര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in ൽ  ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/12/2022)

അവസാന തീയതി

ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ബന്ധപ്പെട്ട വാർത്തകൾ: വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവുകൾ

സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്സ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റൻറ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക.  അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/12/2022)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ.

English Summary: Kerala Public Service Commission has invited applications for the recruitment of 30 different posts
Published on: 06 December 2022, 07:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now