Centre for Continuing Education കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്,
കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മേയ് 9 രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം www.kscsa.org എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065,2311654, 8281098863, 8281098862, 8281098861, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875.
പ്രവേശന പരീക്ഷ മേയ് 9ന് രാവിലെ 11 മുതൽ
ഓൺലൈൻ രജിസ്ട്രേഷനായി kscsa.org സന്ദർശിക്കുക
ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താൻ അവസരമുണ്ട്