Updated on: 16 November, 2021 8:08 AM IST
Kerala State Sports Council Recruitment 2021: Apply for vacancies of coaches

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവുകൾ.  വിവിധ കായികയിനങ്ങളിൽ പരിശീലകരുടെ താൽകാലിക ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.  കരാർ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം നടത്തുന്നത്. അക്വാട്ടിക്സ്, ആർച്ചറി, അത്ലെറ്റിക്സ്, ബാറ്റ്മിന്റൺ (ഷട്ടിൽ), ബെയിസ്ബോൾ, ബാസ്‌കറ്റ്ബോൾ, ബോക്സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെൻസിങ്, ഫുട്ബോൾ, ഹാന്റ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫിൽ, റോവിങ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലകരെ തേടുന്നത്.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത

ഒരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളിൽ അംഗീകൃത സർട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിച്ചിരിക്കണം.

ഗുജറാത്ത് മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

അവസാന തിയതി

നവംബർ 30ന് വൈകുന്നേരം അഞ്ച് മണി

കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sportscouncil.kerala.gov.in സന്ദർശിക്കുകയോ 0471-2330167, 0471-2331546 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

English Summary: Kerala State Sports Council Recruitment 2021: Apply for vacancies of coaches
Published on: 16 November 2021, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now