കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ വാഗ്ദാനങ്ങളും വർദ്ധിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യുമെന്നാണ് മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്.
10 സംഘങ്ങൾക്ക് ആഴക്കടൽ യാനങ്ങൾ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിക്കും. അടുത്ത മാസം മുതൽ മത്സ്യത്തൊഴിലാളികൾക്ക് ഇരുപത്തിയഞ്ച് രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് ആഴക്കടൽ മത്സ്യബന്ധന വിവാദം ഉയർന്നുവന്നത്. കേരള തീരത്തെ വിദേശ കമ്പനിയ്ക്ക് തീറെഴുതിക്കൊടുത്തുവെന്ന ആരോപണമാണ് സർക്കാരിനെതിരെ ഉയർന്നത്. തുടർന്ന് തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ വാഗ്ദാനങ്ങളുമായി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരിക്കുന്നത്.