Updated on: 11 January, 2022 11:00 AM IST
Khadi Board to create 20,000 jobs: Minister P Rajeev

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോപ്ളെക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 സംരംഭക വർഷമായെടുത്ത് ഒരു ലക്ഷം സംരഭങ്ങൾ തുടങ്ങണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ പ്രധാന സംരംഭകരാകാൻ ഖാദിബോർഡിന് കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിദ്ധ്യമായ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ കരുത്തരാകാനുള്ള മുന്നേറ്റമാണ് ഖാദിബോർഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഖാദി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലൂടെ വാങ്ങാം

അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ഖാദി തൊഴിലാളികൾക്കുള്ള മുണ്ടും നേര്യതും വിതരണവും മുൻ പ്രൊജക്റ്റ് ഓഫീസർക്കുള്ള ഉപഹാര വിതരണവും പി.ജയരാജൻ നിർവഹിച്ചു.

ഖാദി ബോർഡ് യൂണിറ്റുകളുടെ സ്ഥലസൗകര്യവും കെട്ടിട സൗകര്യവും പരമാവധി പ്രയോജനപ്പെ‌ടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റുകളടക്കം തുടങ്ങി വികസനമുന്നേറ്റം കുറിക്കുകയാണ് ലക്ഷ്യം. 

ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

പരമ്പരാഗത വ്യവസായങ്ങളൊക്കെ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ വെല്ലുവിളികൾ നേരിടുകയാണ്. നവീകരണ പ്രവർത്തനങ്ങളിലൂടെ ഖാദിപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ സംരക്ഷിച്ച്കൊണ്ട് മുന്നോട്ടു പോകുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി ഒരു ദേശീയ വികാരമാണ്. രാജ്യ സ്നേഹികളാകെ ഖാദി വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ച് മുന്നോട്ടു വന്നാൽ പ്രസ്ഥാനത്തിന് ഗുണകരമാകുമെന്നും ജയരാജൻ പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ഖാദി വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ്, ഖാദി തൊഴിലാളിബോർഡ് ചെയർപേഴ്സൺ സോണി കോമത്ത്, ബോർഡംഗം ടി.വി. ബേബി, കെ.കെ. ചാന്ദ്നി, എം.സുരേഷ്ബാബു, കെ.വി. ഗിരീഷ് കുമാർ, പി.സുരേശൻ, പി.എ. അഷിത, അസ്മ അലിയാർ, സജ്ന നസീർ തുടങ്ങിയവർ സംസാരിച്ചു.

English Summary: Khadi Board to create 20,000 jobs: Minister P Rajeev
Published on: 11 January 2022, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now