1. News

ഖാദി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലൂടെ വാങ്ങാം

ഖാദി വസ്ത്രങ്ങൾക്ക് പുറമേ വ്യക്തിഗത പരിചരണ, ഗാർഹിക പരിചരണ ഉത്പന്നങ്ങളും വാങ്ങിക്കാം. ഒപ്പം സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷും സൈറ്റിലുണ്ട്. വലിയ വിലക്കുറവിലാണ് ഇ-കൊമേഴ്‌സ് സൈറ്റിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുക.

Meera Sandeep
Khadi Products
Khadi Products

ഖാദി വസ്ത്രങ്ങൾക്ക് പുറമേ വ്യക്തിഗത പരിചരണ, ഗാർഹിക പരിചരണ ഉത്പന്നങ്ങളും വാങ്ങിക്കാം. ഒപ്പം സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷും സൈറ്റിലുണ്ട്. വലിയ വിലക്കുറവിലാണ് ഇ-കൊമേഴ്‌സ് സൈറ്റിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുക.

ഖാദി പ്രിയർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇനി മുതൽ നിങ്ങളുടെ ഇഷ്ടപ്പെട്ട ഖാദി ഉത്പന്നങ്ങളെല്ലാം ഓൺലൈനിലൂടെ വാങ്ങാം. 

ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) പുതുതായി ആരംഭിച്ച ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സൈറ്റ് വഴിയാണ് ഉത്പന്നങ്ങൾ വാങ്ങിക്കാനാകുക.

ekhadiindia.com എന്ന വെബ്സൈറ്റിലൂടെ ഖാദി വസ്ത്രങ്ങൾക്ക് പുറമേ വ്യക്തിഗത-ഗാർഹിക പരിചരണ ഉത്പന്നങ്ങളും, സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷും എന്നിവയും സൈറ്റിലുടെ വാങ്ങിക്കാം. 

വലിയ വിലക്കുറവിലാണ് ഇ-കൊമേഴ്‌സ് സൈറ്റിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുക. അഞ്ഞൂറിലധികം ഇനങ്ങളിലായി 50,000ത്തിലധികം ഉത്പന്നങ്ങളും കെവിഐസി തദ്ദേശീയമായി നിർമ്മിച്ച ഉത്പന്നങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

ചെറുകിട സംരംഭകർക്ക് (എംഎസ്എംഇ) ഒരു കൈത്താങ്ങ് ഒരുക്കുന്നതിനാണ് കെവിഐസി പുതിയ പോർട്ടൽ ആരംഭിച്ചത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള ആദ്യ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണിത്. 

തികച്ചും പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് ഖാദി ഓൺലൈൻ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. പുതുവർഷം പ്രമാണിച്ച് നിരവധി ഓഫറുകളും കിഴിവുകളും സൈറ്റിൽ ലഭ്യമാണ്.

English Summary: Now you can buy khadi products online

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds