ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍; ഖാദി വസ്ത്രങ്ങള്‍ക്കൊപ്പം 30 ശതമാനം കിഴിവും ആകര്‍ഷക സമ്മാനങ്ങളും
പത്തനംതിട്ട: ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ സജ്ജമായി. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുളള വിവിധ തരം വസ്ത്രങ്ങളാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചതാണ് ഖാദി സില്‍ക്ക് തുണിത്തരങ്ങള്‍.
ബന്ധപ്പെട്ട വാർത്തകൾ: ഖാദി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലൂടെ വാങ്ങാം
ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ ഏഴു വരെ നീളുന്ന ഓണം ഖാദി മേള കാലയളവില്‍ 30 ശതമാനം കിഴിവ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, കുഞ്ഞുടുപ്പുകള്‍, മുണ്ടുകള്‍, ടവ്വലുകള്‍, കിടക്കകള്‍, തലയിണകള്‍ തുടങ്ങി വിവിധ തരം ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വിപുല ശേഖരമാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട ടൗണ്‍ എന്നിവിടങ്ങളില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ നിന്നും തികച്ചും പരിശുദ്ധമായ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ വാങ്ങാം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നല്ലാതെ ഖാദി വസ്ത്രങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് ഖാദി പ്രോജക്ട് ഓഫീസര്‍ ആര്‍.എസ്. അനില്‍കുമാര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്
പുതിയ തലമുറയെ ആകര്‍ഷിക്കുന്ന നവീന ഖാദി വസ്ത്രങ്ങളാണ് പ്രാധാന ആകര്‍ഷണം. ഓണക്കാലയളവില്‍ വിവിധ തരം സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ ബില്ലിന്‍മേലും ലഭിക്കുന്ന കൂപ്പണുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ആഴ്ച തോറും 5000 രൂപയുടെ പര്‍ച്ചേസ് കൂപ്പണും മെഗാ സമ്മാനമായി ഒന്നാം സമ്മാനം 10 പവന്‍, രണ്ടാം സമ്മാനം അഞ്ചു പവന്‍, മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും ഒരു പവനും ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഓണത്തെ വരവേൽക്കാൻ ഖാദി മേള; ജില്ലാതല ഉദ്ഘാടനം നടന്നു
ജില്ലയിലെ ഷോറൂമുകള്‍: ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ - ഫോണ്‍. 8113870434, ഖാദി ഗ്രാമ സൗഭാഗ്യ, പത്തനംതിട്ട - ഫോണ്‍. 9744259922, ഖാദി ഗ്രാമ സൗഭാഗ്യ, റാന്നി- ഫോണ്‍. 7907368514. ഖാദി ഗ്രാമ സൗഭാഗ്യ, അടൂര്‍- ഫോണ്‍. 9061210135.