തൃശൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോവിഡ് 19 അതിജീവനത്തിൻറെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഖാദി വിപണനമേള ഫെബ്രുവരി 10 മുതൽ സംഘടിപ്പിക്കുന്നു.
ഖാദി തുണിത്തരങ്ങളും ശുദ്ധമായ പരുത്തിയിൽ നിന്നും തയാറാക്കിയ ഖാദി ഉല്പന്നങ്ങളും, ഖാദി മാസ്കുകളുമാണ് വിപണനത്തിനായി തയ്യാറായിരിക്കുന്നത്
. Khadi fabrics, khadi products made from pure cotton and khadi masks are available for sale.
ഖാദി ഗ്രാമ സൗഭാഗ്യ (തൃശൂർ പാലസ് റോഡ്), ഖാദി ഗ്രാമ സൗഭാഗ്യ ഒളരി (ഇ എസ് ഐ ഹോസ്പിറ്റലിന് സമീപം), ഖാദി ഗ്രാമ സൗഭാഗ്യ (ശ്രീ വടക്കുംനാഥൻ ഷോപ്പിംങ്ങ് കോംപ്ലക്സ്), ഖാദി സൗഭാഗ്യ (പാവറട്ടി) തുടങ്ങിയ വില്പന ശാലകൾ വഴി ഉൽപന്നങ്ങൾ ലഭ്യമാകും.
30 ശതമാനം റിബേറ്റ് / ഡിസ്കൗണ്ട് ഖാദി ഉൽപന്നങ്ങൾക്ക് ലഭ്യമാകുന്ന വിപണനമേള മാർച്ച് 10ന് സമാപിക്കും.