Updated on: 6 August, 2023 12:19 AM IST
ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആനുകൂല്യം വർധിപ്പിച്ചു

തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ 2023-24 സാമ്പത്തികവർഷം മുതൽ വർധിപ്പിച്ച് നൽകാൻ ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ബോർഡിന്റെ മേഖലാ ഓഫീസുകളായ തിരുവനന്തപുരം, തൃശ്ശൂർ, പയ്യന്നൂർ എന്നിവയുടെ പരിധിയിൽ ജോലി ചെയ്യുന്ന ഖാദിസ്ഥാപനങ്ങൾ വഴി അപേക്ഷിക്കുന്ന തൊഴിലാsളികൾക്ക് മേഖലാ ഓഫീസുകളിൽ നിന്ന് നേരിട്ട് ആനുകൂല്യം ലഭിക്കും. വർധന ഇപ്രകാരമാണ് (ബ്രാക്കറ്റിൽ നിലവിലെ തുക):

ചികിത്സാസഹായം 2,000 രൂപ (1,000 രൂപ),

മാരകരോഗങ്ങൾക്കുള്ള  ഒറ്റത്തവണ ചികിത്സാ സഹായം 20,000 (10,000),

വിവാഹധനസഹായം 8,000 (4,000),

പ്രസവാനുകൂല്യം 2,000 (750).

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ; ഹൈസ്ക്കൂൾതലം 1,000  (250), പ്ലസ്ടു 1,500 (500), ബിരുദം/ബിരുദാനന്തരബിരുദം 2,500 (500), മെഡിക്കൽ, എൻജിനിയറിങ്/അഗ്രിക്കൾച്ചർ/വെറ്ററിനറി 10,000 (3,000). ശവസംസ്കാര സഹായം 1,500 (500).

English Summary: Khadi Workers Welfare Board has increased the benefits of the members
Published on: 06 August 2023, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now