Updated on: 4 December, 2020 11:19 PM IST
home vegetable garden

|പാഴാക്കരുത് ഈ സുവർണാവസരം

പ്രിയമുള്ളവരേ എല്ലാ കർഷകരും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് അപേക്ഷ നൽകുക. ഇത് കർഷകർക്ക് സർക്കാർ അനുവദിച്ചു നൽകുന്ന, ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന SB അക്കൗണ്ട് പോലെയുള്ള റിവോൾവിങ് ഫണ്ട് ആണ്.

All Farmers Apply for Kisan Credit Card Scheme It is a revolving fund like the SB Account, which is freely managed by the government and managed by the farmers.

നാളെ കാർഷിക -ക്ഷീര - മൃഗസംരക്ഷണ - മത്സ്യ മേഖലകളിലെ പല പദ്ധതികളും കിസാൻ കാർഡുള്ളവർക്ക് (പദ്ധതിയിൽ പെട്ടവർ )ആയിരിക്കും. അത്‌ കൊണ്ട് സാധ്യമാകുന്ന എല്ലാവരും പദ്ധതിക്ക് അപേക്ഷ നൽകണം. ഇത് സർക്കാർ നിങ്ങൾക്ക് തന്ന അവകാശമാണ്. അല്ലാതെ ഔദാര്യമല്ല.

കിട്ടുന്ന സഹായം

ഒരു പശുവിന് 24000 രൂപ

കന്നുകുട്ടിക്ക് ഒരു മാസം 3000.രൂപ

4 ആടിന് 6000 രൂപ

10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46800 രൂപ

1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1, 40, 000 രൂപ,

പന്നി ഒന്നിന് 10 മാസത്തേക്ക് 10, 800 രൂപ

മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ.

മത്സ്യം (കട്ല, രോഹു മൃഗാൽ ) 1ഹെക്ടർ 4 മാസത്തേക്ക് 2, 44, 000 രൂപ.

കൂട് കൃഷി (കായൽ, ഡാം ) 1 m3 - 6 മാസത്തേക്ക് 3500 രൂപ.

ആസ്സാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13, 45, 000 രൂപ.

ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടർ -1 ലക്ഷം.

പോളികൾച്ചർ 1 ഹെക്ടർ 10-12 മാസത്തേക്ക് 3, 60, 000 രൂപ.

വനാമി 1 ഹെക്ടർ 6 മാസം - 11, 50, 000 രൂപ.

ഞണ്ട് 1 ഹെക്ടർ 4-6 മാസം -6, 40, 000 രൂപ.

കല്ലുമ്മക്കായ ചിപ്പി കൃഷി 25 m2 - 10, 000 രൂപ

റോപ്. പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ.

അക്വാപോണിക്സ് 40 m3-6മാസം 1, 80, 000 രൂപ.

മത്സ്യകൃഷിക്ക് ഒരു സെൻറ് മുതൽ ആനുപാതികായ സഹായം കിട്ടും

പശുകാര്യത്തിൽ ക്ഷീരസംഘംസെക്രട്ടറി / ക്ഷീരവികസന ഓഫീസർ /വെറ്റിനറി ഡോക്ടർ ന്റെ സാക്ഷ്യപത്രം ബാങ്കിൽ ഹാജരാക്കണം.

ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം

1. ആധാർ കാർഡ്
2. ഇലക്ഷൻ ID കാർഡ്
3. റേഷൻ കാർഡ്
4. പാൻ കാർഡ് ഉണ്ടെങ്കിൽ
5. ഏറ്റവും പുതിയ നികുതി ചീട്ട്
6. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്
7. ആധാരത്തിന്റെ കോപ്പി
8. ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.

ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക.

അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.

The interest rate of the bank will be charged on demand. The amount allowed under this plan can be operated as an SB account for 5 years

എങ്കിലും ലോൺ അനുവദിച്ചു കൃത്യം ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവർക്ക് നാല് തരത്തിൽ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതിൽ കേന്ദ്രസർക്കാർ 2% താങ്ങു പലിശ സബ്‌സിഡി തരും. അപ്പോൾ 7 %. കൃത്യമായി പുതുക്കുന്നവർക്ക് പ്രോംപ്റ്റ് റീപേയ്‌മെന്റ് സബ്‌സിഡി ആയി 3% പലിശ സബ്‌സിഡി അപ്പോൾ നെറ്റ് 4%.പലിശ മാത്രം കർഷകൻ അടക്കേണ്ടതുള്ളൂ.

എന്നാൽ

1.)പുതുക്കാത്ത ലോൺന് പലിശ 9% ആകും.

2.) 2% പിഴപ്പലിശ കൊടുക്കണം

3). പലിശ നിരക്ക് സാധാരണ നിരക്ക് മാറി കൂട്ട് പലിശ ആകും

4.) വീണ്ടും ഒരു വർഷം കഴിഞ്ഞും പുതുക്കിയില്ലെങ്കിൽ റെവന്യൂ റിക്കവറി നടപടി വരും.

ഓർക്കുക കർഷകർക്ക് ഒരു സുവർണാവസരമാണ് പാഴാക്കരുത്


 CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

അനുബന്ധ വാർത്തകൾ

പശു കിസാൻ ക്രെഡിറ്റ് കാർഡ് -Pashu Kisan Credit Card Scheme  ഒരു ലക്ഷം അറുപതിനായിരം  വരെ വായ്പ

English Summary: kisan credit card take immediately
Published on: 20 July 2020, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now