വയലിലേക്ക് ഇന്ന് വഴി വെട്ടിയാൽ വയറിലേക്ക് നാളെ വഴിയില്ലാതാകും...അതെ ഡിസംബർ 23 ദേശീയ കർഷക ദിനം ആയി ആചാരിക്കുമ്പോൾ നാം ഒന്നോർക്കണം മാറുന്ന ലോകത്ത് എന്തും നേടാം എന്ന് വിചാരിക്കുന്ന നമ്മൾ ദിവസവും നന്ദി പറയേണ്ട ചിലരുണ്ട്.. അതെ കർഷകർ..
ഒരു കണക്കിന് പറഞ്ഞാൽ നമ്മുടെ അന്നദാതാക്കൾ.. പിന്നോട്ട് നടന്നു അവർ നട്ടതെല്ലാം മുന്നോട്ട് നമ്മെ നടത്താനായിരുന്നു...ആ വ്യക്തികളോടുള്ള നമ്മുടെ കടപ്പാട് തീർത്താൽ തീരാത്തതാണ് ... എന്നാൽ അവർക്കു വേണ്ട പരിഗണനകൾ കിട്ടുന്നുണ്ടോ എണ്ണത്തിലാണ് കാര്യം.. നമ്മുടെ ഒരു വയർ നിറയുമ്പോൾ അവരുടെ ആരാ വയർ നിറയുന്നുണ്ടോ എന്ന് നാം ചിന്തികേണ്ടിയിരിക്കുന്നു...
കർഷകർക്കായുള്ള ഇപ്പോഴത്തെ സമരത്തിൽ നമുക്കും പങ്കു ചേരാം... അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മളെ കൊണ്ടാവുന്നത് ചെയ്തു കൊടുക്കാം..
തയ്യാറാക്കിയത്
ഗൗരി എസ് മൂക്കന്നൂർ