News

കർഷക കമ്പനികളുടെ നേതൃത്വത്തിൽ റബ്ബർ കമ്പനി വരുന്നു

farmers Tyre

കർഷകരുടെയും,റബ്ബർ ഉത്പാദക സംഘത്തിൻ്റെയും നേതൃത്വത്തിൽ ഫാർമർ ടയർ എന്ന റബ്ബർ കമ്പനി ആരംഭിക്കുന്നു . നൂറു കോടി രൂപ മുതൽമുടക്കിലാണ് കമ്പനി ആരംഭിക്കുന്നത്. തുടക്കത്തിൽ ഇരുചക്ര, മുച്ചക്ര വാഹന ടയറുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കർഷകർ മാത്രം അംഗങ്ങളായ കർഷക ഉത്‌പാദക കമ്പനിയാണിത്.2020 ജൂണിൽ കമ്പനിയുടെ ടയർ പുറത്തിറക്കാനാണ് തീരുമാനം .

പെരുമ്പാവൂർ ഐരാപുരം റബ്ബർപാർക്കിലാണ് ഇന്റഗ്രേറ്റഡ് റബ്ബർ ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങുന്നത്. പ്രതിദിനം 5,000 ടയറുകളുടെ ഉത്പാദനം പ്രതീക്ഷിക്കുന്നു. ടൈറുകൾക്കു പുറമെ ,റബ്ബറിൻ്റെ മൂല്യ വർധിത ഉൽപന്നങ്ങളും നിർമ്മിക്കാനാണ് ആലോചന .


English Summary: farmers tyre

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine