Updated on: 4 December, 2020 11:19 PM IST
kissan credit card

കാർഷിക മേഖലയിൽ മാത്രം നടപ്പാക്കിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് കേന്ദ്ര സർക്കാർ 2019 മുതൽ ക്ഷീരവികസനം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചു. കാർഷിക - അനുബന്ധ മേഖലകളിലെ ഉത്‌പാദകർക്ക് കുറഞ്ഞ പലിശ നിരക്കിലും ഏറ്റവും ലളിതമായും പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും (9.86 ലക്ഷം) കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ജൂൺ 1ന് തുടങ്ങി (ജൂലൈ) 31ന് അവസാനിക്കും. ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് രണ്ടാം ഘട്ട കാലാവധി. 2020 ജൂലായ് 31 വരെയുള്ള ഒന്നാം ഘട്ട നിർവഹണ കാലയളവിൽ സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 3330 ക്ഷീരസഹകരണ സംഘങ്ങളിൽ നിലവിൽ പാലളക്കുന്ന 2.17 ലക്ഷം ക്ഷീരകർഷകരെ പദ്ധതിയിൽ അംഗമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിൽ ആർക്കാണ് ചുമതല
കേരളത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്ന ചുമതല സംസ്ഥാന ലീഡ് ബാങ്ക്, മൃഗസംരക്ഷണ വകുപ്പ്, മിൽമ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങൾ മുഖേനയാണ് താഴെത്തട്ടിൽ പദ്ധതി നിർവഹണം നടത്തുന്നത്.

നടപടിക്രമങ്ങൾ ഇല്ലാതെ പ്രവർത്തന മൂലധന വായ്പ കിട്ടുമോ?
കിസാൻ ക്രെഡിറ്റ് കാർഡുടമകളായ ക്ഷീരകർഷകർക്ക് നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ പ്രവർത്തനമൂലധന വായ്പ ലഭിക്കും. തീറ്റവസ്തുക്കൾ വാങ്ങൽ, തീറ്റപ്പുൽകൃഷി, കാലിത്തൊഴുത്ത് നവീകരണം, ചെറുകിട യന്ത്രവത്‌കരണം, ഇൻഷ്വറൻസ് പ്രീമിയം ഒടുക്കൽ, രോഗചികിത്സ തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾക്കായി വായ്പ ഉപയോഗപ്പെടുത്താം.

സംസ്ഥാനത്ത് നിലവിൽ 2.17 ലക്ഷം കർഷകർ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നുണ്ട് . ഇവരിൽ 0.15 ലക്ഷം ക്ഷീരകർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ട്. ബാക്കിയുള്ള 2.02 ലക്ഷം ക്ഷീരകർഷകർക്കാണ് പുതുതായി കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകുകയാണ് ലക്ഷ്യം. കൃത്യമായ വായ്പ തിരിച്ചടവിന് നിലവിൽ കേവലം 4 % മാത്രമാണ് പലിശ നൽകേണ്ടി വരിക. ഒന്നാം ഘട്ടത്തിൽ 500 കോടി രൂപയുടെ വായ്പയാണ് പ്രതീക്ഷിക്കുന്നത്.

ഒരു പശുവിന് 24,000 രൂപ എന്ന നിരക്കിലാണ് വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യാനുസരണം വായ്പ പിൻവലിക്കാം. മൂന്ന് വർഷമാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി. രണ്ട് ലക്ഷം രൂപ വരെയാണ് പശുവളർത്തലിന് പരമാവധി വായ്പ, പശു വളർത്തലിനോടൊപ്പം കൃഷിയുമായും ബന്ധിപ്പിച്ച് അധിക വായ്പ നേടാം. സാധാരണ 1.6 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. മൂന്ന് ലക്ഷം രൂപ വരെയുള്ള കൃത്യമായ വായ്പാ തിരിച്ചടവിന് നിലവിൽ 4 ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും.സ്വന്തമായി ഭൂമിയുള്ളവരും പശുക്കളെ വളർത്തുന്നവരുമായ എല്ലാ ക്ഷീരകർഷകർക്കും ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം. കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന സംസ്ഥാനത്ത് 500 കോടി രൂപയുടെ വായ്പയാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 70,000 പേരുടെ അപേക്ഷകൾ സ്വീകരിക്കുകയും 50,567 പേരുടെ അപേക്ഷകൾ ബാങ്കുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 4737 ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുകയും 10.68 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അപേക്ഷ എവിടെ നൽകണം?

നിശ്ചിത മാതൃകയിൽ ക്ഷീര സംഘത്തിലാണു അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോറങ്ങൾ സൗജന്യമായി ക്ഷീരസംഘങ്ങളിൽനിന്നു ലഭിക്കും. 2 പാസ്പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, കരം തീർത്ത രസീത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അസ്സലും അപേക്ഷയോടൊപ്പം നൽകണം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ അപേക്ഷകൾ പൂരിപ്പിക്കന്നതിനു ക്ഷീര സംഘങ്ങൾ സഹായം നൽകും. അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തി ശുപാർശ സഹിതം ക്ഷീര സംഘങ്ങൾ അപേക്ഷകളും അനുബന്ധ രേഖകളും ബന്ധപ്പെട്ട ബാങ്കുകളിൽ നൽകും. 15 ദിവസത്തിനകം അർഹരായ ക്ഷീര കർഷകർക്ക് സൗജന്യമായി കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്ത കർഷകർ, കാർഡ് ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായി ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

സംശയങ്ങൾക്ക് ആരെ വിളിക്കണം?

സംശയനിവാരണത്തിനായി 9497280970, 9847541453, 9496450482 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. ജൂലൈ 23 വരെയുള്ള കണക്കുകൾ പ്രകാരം, കിസാൻ ക്രെഡിറ്റ് കാർഡിനായി കേരളത്തിൽ 93,571 ക്ഷീരകർഷകരുടെ അപേക്ഷകൾ സ്വീകരിച്ചു. 75,801 അപേക്ഷകൾ വിവിധ ബാങ്കുകളിൽ സമർപ്പിച്ചു. 8233 പേർക്ക് കാർ‍‍ഡ് ലഭ്യമാക്കി. വായ്പയായി 45 കോടി രൂപ അനുവദിച്ചു. ആർക്കൊക്കെ അപേക്ഷ നൽകാം? സ്വന്തമായി ഭൂമി ഉള്ളവരും പശുക്കളെ വളർത്തുന്ന എല്ലാ ക്ഷീരകർഷകർക്കും ക്രെഡിറ്റ് കാർഡി‍നായി അപേക്ഷിക്കാം. ബാങ്കുകളുടെ പരിശോധനയ്ക്കു ശേഷമാണ് കാർഡ് അനുവദിക്കുക.

The Department of Animal Husbandry and Dairy in association with Department of Financial Services has already circulated relevant circulars and KCC application format to all state milk federation and milk unions for implementing the same on a mission mode, it said.

Under the dairy cooperative movement, approximately 1.7 crore farmers are associated with 230 milk unions in the country.

In the first phase of this campaign, the target is to cover all farmers who are members of dairy cooperative societies and associated with different Milk Unions and who do not have KCC.

Farmers who already have KCC based on their land ownership can get their KCC credit limit enhanced, though interest subvention will be available only to the extent of Rs 3 lakh.

Although the general limit for KCC credit without collateral remains Rs 1.6 lakh, but the case of farmers whose milk is directly procured by milk unions falls under tie-up arrangements between the producers and processing units without any intermediaries, and hence the credit limits without collateral can be up to Rs 3 lakh.

 

English Summary: Kissan credit card for diary farmers ; Everything you must know
Published on: 30 July 2020, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now