Updated on: 22 June, 2022 12:06 PM IST
PMJJBY, PMSBY സ്കീമുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവോ? ഇങ്ങനെ ചെയ്യൂ…

രാജ്യത്തെ പൗരന്‍മാരുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY) എന്നിവ. ഗുണഭോക്താക്കൾക്ക് സമ്പാദ്യം ഉറപ്പുവരുത്തുന്നതിനുള്ള ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ പ്രീമിയം തുക എന്നാൽ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ രണ്ട് സർക്കാർ പദ്ധതികളും ചെലവേറിയതായി മാറി.

ജീവൻ ജ്യോതി ബീമാ യോജനയുടെ പ്രീമിയം 330 രൂപയിൽ നിന്ന് 436 രൂപയായി വർധിപ്പിച്ചു. അതുപോലെ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ പ്രീമിയവും പ്രതിവർഷം 12 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തി.

2015ലാണ് മോദി സർക്കാർ രണ്ട് പദ്ധതികൾക്കും തുടക്കമിട്ടത്. അന്ന് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെ പ്രീമിയം 330 രൂപയായിരുന്നു. ഇതിൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും എന്നതായിരുന്നു പ്രത്യേകത.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വർഷവും ജൂൺ 1 വരെ, ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് സ്കീമുകളുടെയും പ്രീമിയം സ്വയമേവ കുറയ്ക്കും. ഇത് ശരിക്കും ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടിയാണ്.

എന്താണ് PMJJBY സ്കീം?

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിൽ നിങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങളുടെ പ്രായം 18 നും 50 നും ഇടയിൽ ആയിരിക്കണം. ഈ പ്ലാനിന്റെ പ്രീമിയം തുക ഓട്ടോ-ഡെബിറ്റ് മോഡിലൂടെ കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടിൽ KYC സൗകര്യം ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. നിങ്ങളുടെ പ്രായം 55 വയസ്സിന് മുകളിലാകുമ്പോൾ ഈ പോളിസി അവസാനിപ്പിക്കാം.

എന്താണ് സുരക്ഷാ ഇൻഷുറൻസ് പ്ലാൻ?

PMSBY ഒരു വർഷത്തെ അപകട ഇൻഷുറൻസ് പദ്ധതിയാണ്. ഇത് വർഷം തോറും പുതുക്കുകയും അപകടം മൂലമുള്ള മരണം അല്ലെങ്കിൽ വൈകല്യം എന്നിവയ്ക്കുള്ള കവറേജ് വാഗ്ദാനവും ചെയ്യുന്നു.

ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്സ് അക്കൗണ്ട് ഉള്ള 18-70 വയസ് പ്രായമുള്ള വ്യക്തികൾക്ക് ഈ സ്കീമിന് കീഴിൽ എൻറോൾമെന്റിന് അർഹതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇ-കൊമേഴ്സും ബാങ്കിങും മണി ട്രാൻസ്ഫറും; നിങ്ങളറിയാത്ത പോസ്റ്റ് ഓഫീസ് സേവനങ്ങൾ

അപകടം മൂലമുള്ള മരണത്തിനോ അംഗവൈകല്യത്തിനോ 2 ലക്ഷം രൂപ (ഭാഗിക വൈകല്യമുണ്ടെങ്കിൽ ഒരു ലക്ഷം രൂപ) നൽകാൻ വ്യവസ്ഥയുണ്ട്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ 27 വരെ സ്കീമിന് കീഴിലുള്ള എൻറോൾമെന്റ് 28.37 കോടി കവിഞ്ഞു. കൂടാതെ 97,227 ക്ലെയിമുകൾക്കായി 1,930 കോടി രൂപയും നൽകിയിട്ടുണ്ട്.

PMJJBY, PMSBY- എങ്ങനെ ഒഴിവാക്കാം?

പ്രീമിയം തുക വർധിപ്പിച്ചതിനാൽ പദ്ധതിയുടെ ഭാഗമായ പല ഉപഭോക്താക്കളും ഈ രണ്ട് സ്കീമുകളും ഒഴിവാക്കാൻ താൽപ്പര്യപ്പെടുന്നു. എന്നാൽ, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പദ്ധതികളിൽ നിന്ന് എങ്ങനെ പുറത്തുപോകണമെന്നതിൽ പലർക്കും വ്യക്തതയില്ല.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത്, ബാങ്കിന്റെ ശാഖയിൽ പോയി നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നുള്ള ഓട്ടോ-ഡെബിറ്റ് നിർദേശങ്ങൾ അടയ്ക്കുന്നതിന് അപേക്ഷിക്കണം. ഇതിനായി അപേക്ഷിച്ചതിന് ശേഷം, ഓട്ടോ ഡെബിറ്റ് ഓഫാണോ എന്ന് നിങ്ങൾ തുടർച്ചയായി ഫോളോ-അപ്പ് ചെയ്യണം.

English Summary: Know How To Exit From PMJJBY, PMSBY Schemes: Details Inside
Published on: 22 June 2022, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now