കാര്‍ഷിക മേഖലയിലും, അനുബന്ധ മേഖലകളിലും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സംസ്‌കരണ, വിപണന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സുഭിക്ഷ കേരളം(Subhiksha keralam) പദ്ധതിയുടെ കോയിപ്രം ബ്ലോക്ക് തല അവലോകന യോഗം തീരുമാനിച്ചു. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 200 ഹെക്ടര്‍ തരിശു ഭൂമിയില്‍ അധികമായി കൃഷിയിറക്കുന്നതിനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതികള്‍ അന്തിമമാക്കും.
ജില്ലാ ആസൂത്രണ സമിതിയുടെ(District planning council) ആഭിമുഖ്യത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍(COVID protocol) പാലിച്ചു നടത്തിയ യോഗം Veena George MLA ഉദ്ഘാടനം ചെയ്തു. Block Panchayath president Adv.R.Krishna kumar അധ്യക്ഷത വഹിച്ചു. District Planning officer Sabu.C.mathew വിഷയാവതരണം നടത്തി. District Planning Council chairperson Annapoorna Devi ,Vice chairman George Mammen Kondoor,Government nominee Adv.N.Rajeev, ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന പ്രതിനിധികള്‍ സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍, കൃഷി, മൃഗ സംരക്ഷണം, ക്ഷീരം, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹരിത കേരളം പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇലന്തൂരില്‍ 194 ഹെക്ടര്‍ തരിശു ഭൂമിയില്‍ അധികമായി കൃഷിയിറക്കും