Updated on: 4 December, 2020 11:18 PM IST

കൊല്ലം: ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശി ജോൺകുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കൽ പഞ്ചായത്തിലെ ജോൺകുട്ടിയുടെ പുരയിടത്തിലാണ് ചക്ക വിളഞ്ഞത്. 51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവുമുണ്ട്.

അസാധാരണ വലുപ്പമുള്ള തേൻവരിക്കച്ചക്ക ബന്ധുക്കളുടെ സഹായത്തോടെയാണ്  ജോൺകുട്ടി കയറിൽക്കെട്ടി ഇറക്കിയത്. തുടർന്ന് ലിംക ബുക്ക് ഓഫ് റെക്കോ‍‍ഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളിൽ ചക്കയളക്കാൻ ഗിന്നസ് റെക്കോഡ്സ് അധികൃതർ എത്തുമെന്ന് ജോൺകുട്ടി പറഞ്ഞു.

പുണെയിൽനിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റർ നീളവുമുള്ള ചക്ക 2016-ലാണ് പുണെയിലുണ്ടായത്.

English Summary: kollam witness the heaviest jackfruit
Published on: 13 May 2020, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now