നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി കോട്ടയം ജില്ലയിൽ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്തുമെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ. മാണി എം.പി. നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ കട ബാധ്യത: സർവേ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയായ സ്മാം പദ്ധതിയിൽ 50 ശതമാനം സബ്സിഡിയോടെ കർഷകർ വാങ്ങിയ രണ്ടു ട്രാക്ടറുകളുടെ വിതരണവും എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യപ്രഭാഷണം നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം : മന്ത്രി വീണാജോര്‍ജ്
കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റ്റി. സുമേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൻ, നഗരസഭാംഗങ്ങളായ എസ്. ബീന, എം.കെ സോമൻ, പാടശേഖര സമിതി കൺവീനർ അഡ്വ. പ്രശാന്ത് രാജൻ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Yojana 11th Installment: ഈ തീയതിയിൽ കർഷകരുടെ അക്കൗണ്ടിലേക്ക് രൂപ കൈമാറാൻ സർക്കാർ സാധ്യത
ജില്ലയിൽ ഇതോടെ 11 കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭ്യമാവും. കൊയ്ത്തുമെതി യന്ത്രങ്ങളുടെ വാടകയിനത്തിൽ മാത്രം കഴിഞ്ഞ വർഷം 14 ലക്ഷം രൂപ കോഴയിലെ കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിംഗ് സെന്ററിന് ലഭിച്ചതായി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലൂടെ 27 ലക്ഷം രൂപയുടെ കൊയ്ത്തുമെതിയന്ത്രം കഴിഞ്ഞ മാർച്ചിൽ നല്കിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തരിശിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണം: മന്ത്രി എം വി ഗോവിന്ദന്‍